World News
'സൂപ്പർ ബ്ലഡ് വൂൾഫ് മൂൺ' വരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 03, 05:24 pm
Thursday, 3rd January 2019, 10:54 pm

ന്യൂദൽഹി: ചന്ദ്രനെ ചുവന്നതായോ ചുവപ്പ് കലർന്ന തവിട്ട് നിറത്തിലോ കാണപ്പെടുന്ന പ്രതിഭാസമായ “ബ്ലഡ് മൂൺ” വീണ്ടും ആവർത്തിക്കുന്നു. ജനുവരി 20, 21 തീയതികളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. ചന്ദ്രഗ്രഹണവും, ബ്ലഡ് മൂണും ഒരുമസിച്ചുണ്ടാകുന്ന ഈ പ്രത്യേക പ്രതിഭാസത്തെ “സൂപ്പർ ബ്ലഡ് വൂൾഫ് മൂൺ” എന്നാണ് വിളിക്കുക. എന്നാൽ ഇത് ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യയുടെ പല ഭാഗങ്ങളിലും ദർശിക്കാൻ സാധിക്കില്ല.

Also Read ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; പ്രൈം ടൈം ചര്‍ച്ചയിലും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളെ ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍

ആഫ്രിക്ക, പടിഞ്ഞാറൻ യോറപ്പ്, അമേരിക്ക എന്നീ സ്ഥലങ്ങളിൽ മാത്രമാണ് “സൂപ്പർ ബ്ലഡ് വൂൾഫ് മൂൺ” ദൃശ്യമാകുക. ഈ പ്രതിഭാസം ഇനി മേയ് 26, 2022നാണ് വീണ്ടും സംഭവിക്കുക. ചുരുക്കത്തിൽ ഈ അവസരം നഷ്ടപ്പെട്ടാൽ “സൂപ്പർ ബ്ലഡ് വൂൾഫ് മൂണി”നെ കാണാൻ ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരും. ഈ വസ്തുതയാണ് വാന നിരീക്ഷകരിൽ ഏറെ കൗതുകമുണർത്തുന്നത്. അസാധാരണ വലുപ്പത്തിലാകും ചന്ദ്രൻ പ്രത്യക്ഷപ്പെടുക.

Also Read ഹര്‍ത്താല്‍ സമയം കഴിഞ്ഞിട്ടും സംഘര്‍ഷം തുടരുന്നു; ദല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

ചന്ദ്രനും സൂര്യനുമിടയിൽ ഭൂമി വരുമ്പോൾ സൂര്യനിൽ നിന്നുമുള്ള പ്രകാശം ചന്ദ്രനിൽ വീഴുന്നത് തടയപ്പെടും. എന്നാലും ഭൂമിയിൽ തട്ടി ചന്ദ്രനിലേക്ക് കുറച്ച് പ്രകാശം എത്തിച്ചേരും. ആ സമയത്താണ് ചന്ദ്രനെ ചുവപ്പുനിറത്തിൽ കാണാൻ സാധിക്കുക. ഇതിനെയാണ് “സൂപ്പർ ബ്ലഡ് മൂൺ” എന്ന് വിളിക്കുക. ഈ പ്രതിഭാസം ദർശിക്കാൻ പ്രത്യേക കണ്ണടയോ ഉപകരണങ്ങളോ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ട് ഇത് കാണുന്നത് തികച്ചും സുരക്ഷിതമാണ്.