| Monday, 24th June 2024, 10:23 am

അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്താവും; സൂപ്പർ 8ൽ പോരാട്ടം മുറുകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ സൂപ്പര്‍ എട്ടിലെ ഒന്നാം ഗ്രൂപ്പില്‍ ഏതെല്ലാം ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

സൂപ്പര്‍ എട്ടില്‍ നടന്ന ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് രോഹിത് ശര്‍മയും സംഘവും. ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചിട്ടും ഇന്ത്യയ്ക്ക് ഇതുവരെ സെമിഫൈനല്‍ ബര്‍ത്ത് നേടാന്‍ സാധിച്ചിട്ടില്ല.

ഇപ്പോള്‍ ചില കണക്കിലെ കളികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ആരാധകരെയും ആശങ്കപ്പെടുത്തുന്നത്. ഇന്നത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 41 റണ്‍സിന് പരാജയപ്പെടുത്തുകയും നാളെ നടക്കുന്ന അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തില്‍ റാഷിദ് ഖാനും സംഘവും ബംഗ്ലാദേശിനെ 81 റണ്‍സിനും തോല്‍പ്പിച്ചാല്‍ ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താകും.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ 21 പരാജയപ്പെടുത്തിയ തോടുകൂടി അഫ്ഗാനിസ്ഥാന്റെ സെമിഫൈനല്‍ സാധ്യതകളും വര്‍ദ്ധിച്ചിരിക്കുകയാണ്.

ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ബംഗ്ലാദേശിനെതിരെ നാളെ അഫ്ഗാനിസ്ഥാന്‍ വിജയിക്കുകയും ചെയ്താല്‍ അഫ്ഗാന് രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനുള്ള അവസരവും ഉണ്ട്.

സൂപ്പര്‍ എട്ടിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഓസ്‌ട്രേലിയയോടും ഇന്ത്യയോടും പരാജയപ്പെട്ട ബംഗ്ലാദേശിനും ചെറിയ തോതിലുള്ള സെമിഫൈനല്‍ സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ 55 റണ്‍സിന് ഓസ്‌ട്രേലിയ തോല്‍പ്പിക്കുകയും അഫ്ഗാനിസ്ഥാന്‍ എതിരെയുള്ള അവസാന മത്സരത്തില്‍ ഷാക്കിബ് അല്‍ ഹസനും കൂട്ടരും 31 റണ്‍സിന് വിജയിക്കുകയും ചെയ്താല്‍ ബംഗ്ലാദേശിനും യോഗ്യത ലഭിക്കും.

അതേസമയം ഗ്രൂപ്പ് രണ്ടില്‍ ഇന്നലെ നടന്ന മത്സരത്തില്‍ യു.എസ്. എയെ പത്ത് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഈ ലോകകപ്പിലെ സെമി ഫൈനലിലേക്ക് മുന്നേറുന്ന ആദ്യമായി ഇംഗ്ലണ്ട് മാറിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18.5 ഓവറില്‍ 115 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 62 പന്തുകളും പത്ത് വിക്കറ്റും ബാക്കിനില്‍ക്കെ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു.

Also Read: ജോസടിച്ചാൽ അമേരിക്ക മാത്രമല്ല മറ്റ് പലതും തകർന്നുവീഴും, അമ്പരന്ന് ക്രിക്കറ്റ് ലോകം; വീഡിയോ

Also Read: പടം കണ്ട് വന്ന എന്നോട് അവർ ടെൻഷനായി ചോദിച്ചു, കാതലിന് നമ്മുടെ കഥയുമായി സാമ്യമുണ്ടോയെന്ന് : മാല പാർവതി

Content Highlight: Super 8 Group one Qualification Chances For ICC T20 World Cup

We use cookies to give you the best possible experience. Learn more