| Tuesday, 19th March 2019, 9:00 am

ഐ.പി.എല്ലിന് മുമ്പേ വെടിക്കെട്ട് തുടങ്ങി വാര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആരവം ഉയരുന്നതിന് മുമ്പേ വെടിക്കെട്ടിന് തുടക്കമിട്ട് സണ്‍റൈസേഴ്സ് താരം ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്ലിന് മുന്നോടിയായി നടന്ന മുന്നോടിയായി നടന്ന സണ്‍റൈസേഴ്സ് എ സണ്‍റൈസേഴ്സ് ബി പരിശീലന മത്സരത്തിലാണ് താരം തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.

എ ടീമിന് വേണ്ടി ബാറ്റെടുത്ത വാര്‍ണര്‍ 38 പന്തില്‍ 65 റണ്‍സാണ് അടിച്ചു കൂട്ടിയത്. മനീഷ് പാണ്ഡേ (67) ദീപക് ഹൂഡ (55) എന്നിവരും തിളങ്ങിയപ്പോള്‍ സണ്‍റൈസേഴ്സ് എ ടീം 20 ഓവറില്‍ 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 213 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് ബി പക്ഷെ 8.1 ഓവറില്‍ ഈ വിജയലക്ഷ്യം മറികടന്നു. യുവതാരം റിക്കി ഭൂയ് 29 പന്തില്‍ 65 റണ്‍സെടുത്ത് നടത്തിയ മാസ്മരിക പ്രകടനമാണ് അവര്‍ക്ക് അനായാസ വിജയമൊരുക്കിയത്.

Read Also : “ആരാധകനാണെങ്കില്‍ എന്നെ പിടിക്കൂ”; ആരാധകനെ ഗ്രൗണ്ടില്‍ ഓടിച്ച് വീണ്ടും ധോണി – വീഡിയോ

വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കളിക്കാതിരുന്ന വാര്‍ണര്‍ ശക്തമായി തിരിച്ചെത്തി എന്നതിന്റെ സൂചന കൂടിയാണ് താരത്തിന്റെ പ്രകടനം.

മാര്‍ച്ച് 24ന് കൊല്‍ക്കത്ത നൈറ്റ് റേഡേഴ്സിനെതിരെയാണ് സണ്‍റൈസേഴ്സിന്റെ സീസണിലെ ആദ്യ ഐ.പി.എല്‍ പോരാട്ടം. ചെന്നൈയില്‍ വെച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍കിങ്സും തമ്മിലാണ് സീസണിലെ ആദ്യ മത്സരം.

വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയായിരിക്കും ഇത്തവണത്തെ ഐ.പി.എല്‍. ഈ വകയില്‍ ലഭിച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഫെബ്രുവരിയില്‍ ഉണ്ടായ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി ആ തുക സൈനികര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more