ബൗളിംഗ് കരുത്തില്‍ വീണ്ടും ഹൈദരാബാദ്; ബാംഗ്ലൂര്‍ പുറത്തേക്ക്
ipl 2018
ബൗളിംഗ് കരുത്തില്‍ വീണ്ടും ഹൈദരാബാദ്; ബാംഗ്ലൂര്‍ പുറത്തേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th May 2018, 7:34 am

ഹൈദരാബാദ്: ഈ സീസണില്‍ മികച്ച കുതിപ്പ് നടത്തുന്ന ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ കോഹ്‌ലിപ്പടയ്ക്കുമായില്ല. നിര്‍ണായക മത്സരത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ച് റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു.

ഹൈദരാബാദിന്റെ സ്‌കോറായ 146 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനേ സാധിച്ചുള്ളു. ജയിക്കാന്‍ അവസാന ഓവറില്‍ 12 റണ്‍സാണ് ബാംഗ്ലൂരിന് നേടേണ്ടിയിരുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ മികച്ച് ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. വമ്പനടിക്കാരായ അലക്‌സ് ഹെയ്ല്‍സിനെയും(5), ശിഖര്‍ ധവാനെയും (13) പവര്‍പ്ലേ ഓവറുകളില്‍ത്തന്നെ നഷ്ടമായതോടെ ഹൈദരാബാദ് തുടക്കത്തിലേ പരുങ്ങലിലായി. ഒന്‍പതാം ഓവറില്‍ അഞ്ചു റണ്‍സോടെ മനീഷ് പാണ്ഡെയും മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ ബോര്‍ഡില്‍ 48 റണ്‍സേ എത്തിയിരുന്നുള്ളു.

ALSO READ:  പ്രിയ മോഹന്‍ലാല്‍ സാര്‍ നിങ്ങളെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല; അമ്മ മഴവില്ലില്‍ അതിഥിയായി ക്ഷണിച്ചതിന് നന്ദിയുമായി സൂര്യ

നാലാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വില്യംസണും (56) ഷാക്കിബുമാണ് (35) ഹൈദരാബാദിന്റെ പ്രധാന സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ ശക്തമായ ബാറ്റിംഗ് നിരയെ ഹൈദരാബാദ് മികച്ച് ബൗളിംഗിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. കോഹ്‌ലി 39 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറില്‍ വിജയപ്രതീക്ഷ നല്‍കി മന്‍ദീപ് 21 റണ്ണും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം 33 റണ്‍സുമെടുത്തു.

ജയിക്കാന്‍ അവസാന ഓവറില്‍ 12 റണ്‍സാണ് ബാംഗ്ലൂരിന് നേടേണ്ടിയിരുന്നത്.

ALSO READ:  ‘ഈ. മ. യൌ’-വും ‘ശവ’വും രണ്ടാണ്, രണ്ടുതന്നെയാണ്…

എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ആറു റണ്‍സ് നേടാനേ ബാംഗ്ലൂരിനു സാധിച്ചുള്ളു. അവസാന പന്തില്‍ സിക്‌സ് നേടണം എന്ന നിലയില്‍ കൊളിന്‍ ഡിഗ്രാന്‍ഡോമിനെ ബോള്‍ഡാക്കി ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന്റെ വിജയം ആഘോഷിച്ചു.

ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. തോല്‍വിയോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. 10 കളികളില്‍ മൂന്ന് ജയം മാത്രമുള്ള ബാംഗ്ലൂര്‍ ആറാം സ്ഥാനത്താണ്.

WATCH THIS VIDEO: