സണ്‍റൈസേഴ്‌സിനെ ചൊറിഞ്ഞ് വാര്‍ണര്‍; കേറി മാന്തി ഓറഞ്ച് ആര്‍മി
Sports News
സണ്‍റൈസേഴ്‌സിനെ ചൊറിഞ്ഞ് വാര്‍ണര്‍; കേറി മാന്തി ഓറഞ്ച് ആര്‍മി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th December 2021, 9:41 pm

സണ്‍റൈസേഴ്‌സും ഡേവിഡ് വാര്‍ണറും തമ്മിലുള്ള ട്വിറ്ററിലെ പോര് അടുത്തെങ്ങും അവസാനിക്കാന്‍ പോകുന്നില്ല എന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. കൊണ്ടും കൊടുത്തും ഇരുവരും സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ്.

സണ്‍റൈസേഴ്‌സിന് ഇപ്രാവശ്യത്തെ ലേലം അത്രയ്ക്കങ്ങോട്ട് നന്നാവില്ലെന്ന വാര്‍ണറിന്റെ കമന്റിന് പിന്നാലെയാണ് പുതിയ പോരിന് തുടക്കമാവുന്നത്. എന്നാല്‍ വാര്‍ണറിന്റെ കമന്റിന് തഗ് ലൈഫ് റിപ്ലേയാണ് ഓറഞ്ച് പട നല്‍കിയിരിക്കുന്നത്.

‘അഷസ് വിജയത്തിന് അഭിനന്ദനങ്ങള്‍ ഡേവി. താങ്കള്‍ ഫോമിലേക്ക് മടങ്ങിയെത്തിയെന്നാണ് കരുതുന്നത്. ലേലത്തില്‍ നല്ല തുക തന്നെ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു,’ എന്നായിരുന്നു ടീമിന്റെ മറുപടി.

മോശം ഫോമിനെ തുടര്‍ന്ന് വാര്‍ണറെ എസ്.ആര്‍.എച്ച് കഴിഞ്ഞ സീസണില്‍ മാറ്റി നിര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ രൂക്ഷവിമര്‍ശനമായിരുന്നു ടീമിന് നേരിടേണ്ടി വന്നത്. താന്‍ ഇനി സണ്‍റൈസേഴ്‌സിലേക്കില്ല എന്ന് വാര്‍ണര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

IPL 2021: David Warner - Sunrisers Hyderabad bid goodbye, SRH vs CSK

2014 മുതല്‍ ടീമിന്റെ ഭാഗമായിരുന്നു വാര്‍ണര്‍. നാല് സീസണുകളില്‍ ടീമിനെ നയിച്ച താരം ഒരിക്കല്‍ ടീമിന് കിരീടവും നേടിക്കൊടുത്തിരുന്നു. മറ്റൊരു സീസണില്‍ ഫൈനലിലെത്തിക്കാനും വാര്‍ണറിന് സാധിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ നായകനായി തുടങ്ങിയെങ്കിലും ആറ് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമായിരുന്നു വാര്‍ണറിന് കീഴില്‍ ടീമിന് നേടാനായത്. ഇതിന് പിന്നാലെ വാര്‍ണറിനെ നായകസ്ഥാനത്ത് നിന്നും മാറ്റുകയും പകരം കെയ്ന്‍ വില്യംസണെ നായകനാക്കുകയായിരുന്നു.

ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും മോശം ഫോമിനെ തുടര്‍ന്ന് പുറത്താവുകയായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്നുമായി 185 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

IPL 2016 Final: David Warner thanks India, SRH for hospitality | Sports  News,The Indian Express

വെറും മൂന്ന് ജയവുമായി പട്ടികയില്‍ അവസാനക്കാരായിട്ടായിരുന്നു സണ്‍റൈസേഴ്‌സ് ടൂര്‍ണമെന്റ് ഫിനിഷ് ചെയ്തത്. ടീമിന്റെയും തന്റെയും മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ വരുന്ന സീസണില്‍ തന്നെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയേക്കില്ലെന്ന് വാര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sunrisers Hyderabad’s epic reply to David Warner’s Tweet