2023 ഐ.പി.എല്ലിന്റെ മിനി ലേലത്തിന് മുമ്പ് 12 താരങ്ങളെ റിലീസ് ചെയ്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ എന്നിവരടക്കമുള്ള താരങ്ങളെയാണ് സണ്‍റൈസേഴ്‌സ് റിലീസ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ വളരെ മോശം പ്രകടനമായിരുന്നു കെയ്ന്‍ വില്യംസണ് കീഴില്‍ സണ്‍റൈസേഴ്‌സ് നടത്തിയത്. 14 മത്സരം കളിച്ച ഓറഞ്ച് ആര്‍മിക്ക് ആറ് മത്സരത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.
ആറ് വിജയവും എട്ട് തോല്‍വിയുമടക്കം 12 പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു സണ്‍റൈസേഴ്‌സ്. ടീമിന്റെ മോശം പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പരാജയവും ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ 14 കോടി രൂപക്ക് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയ താരമായിരുന്നു കെയ്ന്‍ വില്യംസണ്‍. എന്നാല്‍ തന്റെ പേരിനും പെരുമയോടും ടീം തനിക്കായി മുടക്കിയ തുകയോടും നീതി പാലിക്കാന്‍ കെയ്ന്‍ വില്യംസണ് സാധിച്ചിട്ടില്ലായിരുന്നു.
കഴിഞ്ഞ സീസണില്‍ 13 മത്സരം കളിച്ച താരം 216 റണ്‍സ് മാത്രമാണ് നേടിയത്. 19.64 ശരാശരിയിലും 93.51 സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു താരത്തിന്റെ പ്രകടനം. ഇതിന് പിന്നാലെ കെയ്ന്‍ വില്യംസണെ ക്യാപ്റ്റന്‍ സ്ഥനത്ത് നിന്നും മാറ്റാന്‍ ആരാധകര്‍ തന്നെ മുറവിളി കൂട്ടിയിരുന്നു.
ഇതിന് തൊട്ടുമുമ്പേയുള്ള സീസണില്‍ ഓസീസ് സൂപ്പര്‍ താരവും ടീമിനെ കിരീടം ചൂടിച്ച നായകനുമായ ഡേവിഡ് വാര്‍ണറെ പുറത്താക്കിയത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആരാധകര്‍ രംഗത്തെത്തിയത്.
ഇതിന് പിന്നാലെയാണ് പുതിയ സീസണിന് മുന്നോടിയായി ടീമിനെ ഉടച്ചുവാര്‍ക്കാന്‍ സണ്‍റൈസേഴ്‌സ് പദ്ധതിയിട്ടിരിക്കുന്നത്.
സണ്‍റൈസേഴ്‌സ് റിലീസ് ചെയ്ത താരങ്ങള്‍:
കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പൂരന്‍, ജഗദീശ സുജിത്, പ്രിയം ഗാര്‍ഗ്, രവികുമാര്‍ സമര്‍ത്ഥ്, റൊമേരിയോ ഷെപ്പേര്‍ഡ്, സൗരഭ് ദുബെ, സീന്‍ അബോട്ട്, ശശാങ്ക് സിങ്, ശ്രേയസ് ഗോയല്‍, സുശാന്ത് മിശ്ര, വിഷ്ണു വിനോദ്
മിനിലേലത്തില്‍ ചെലവാക്കാന്‍ സാധിക്കുന്ന തുക: 42.25 കോടി
ബാക്കിയുള്ള ഓവര്‍സീസ് സ്ലോട്ടുകള്‍: 4
സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയ താരങ്ങള്‍:
അബ്ദുള്‍ സമദ്, ഏയ്ഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്‌സ്, അഭിഷേക് ശര്‍മ, മാര്‍ക്കോ ജെന്‍സണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാറൂഖി, കാര്‍ത്തിക് ത്യാഗി, ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, ഉമ്രാന്‍ മാലിക്.
Content Highlight: Sunrisers Hyderabad released Kane Williamson before IPL 2023