ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ശേഷം പ്ലേ ഓഫിലേക്ക് മുന്നേറുന്ന മൂന്നാമത്തെ ടീമാണ് ഹൈദരാബാദ്.
കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതിനു പിന്നാലെയാണ് ഓറഞ്ച് ആര്‍മി പ്ലേ ഓഫിലേക്ക് മുന്നേറിയത്. ഇതിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മഴമൂലം മത്സരം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പ്ലേ ഓഫിലേക്ക് മുന്നേറുന്ന മൂന്നാമത്തെ ടീമായി മാറാന്‍ ഹൈദരാബാദിന് സാധിച്ചു. ഇതിനുമുമ്പ് ഇത്തരത്തില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത് 2008 സീസണില്‍ പഞ്ചാബും 2015 സീസണില്‍ രാജസ്ഥാനും ആയിരുന്നു.
ജയത്തോടെ 13 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ച് തോല്‍വിയുമടക്കം 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. മെയ് 19 നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെയാണ് ഓറഞ്ച് ആര്‍മിയുടെ അടുത്ത മത്സരം.
ഈ മത്സരം ഹൈദരാബാദ് വിജയിക്കുകയും രാജസ്ഥാന്‍ കൊല്‍ക്കത്തയോട് പരാജയപ്പെടുകയും ചെയ്താല്‍ ഓറഞ്ച് ആര്‍മിക്ക് 17 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും അവസരമുണ്ട്.
അതേസമയം മെയ് 18ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരവും പ്ലേ ഓഫ് സ്ഥാനക്കാരെ തീരുമാനിക്കുന്നതാണ്. ചെന്നൈയ്ക്കെതിരെ മികച്ച റണ്‍ റേറ്റില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫിലേക്ക് മുന്നേറുന്ന നാലാമത്തെ ടീമായി മാറാന്‍ ബെംഗളൂരുവിന് കഴിയും.
Content Highlight: Sunrisers Hyderabad qualify for Play off IPL 2024