| Wednesday, 7th February 2024, 10:03 am

അടിച്ചവനും കണ്ടവരും സെമി ഫൈനലില്‍ അന്തംവിട്ടു; സണ്‍റൈസേഴ്‌സ് ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന എസ്.എ 20 സെമി ഫൈനല്‍ മത്സരത്തില്‍ ഡര്‍ബന്‍ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഈസ്റ്റര്‍ ക്യാപ്പിന് 51 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇതോടെ എസ്.എ ട്വന്റി രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി മാറുകയാണ് സണ്‍റൈസേഴ്‌സ്.

ന്യൂ ലാന്‍സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 ആണ് ടീം നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഡര്‍ബന്‍ 19.3 ഓവറില്‍ 106 റണ്‍സാണ് നേടിയത്.

ഡേവിഡ് മലാന്‍ 63 (45) റണ്‍സ് നേടി മികച്ച പ്രകടനമാണ് സണ്‍റൈസേഴ്‌സിന് വേണ്ടി കാഴ്ചവെച്ചത്. എയ്ഡന്‍ മാര്‍ക്കം 23 പന്തില്‍ 30 റണ്‍സും ജോര്‍ദാന്‍ ഹെര്‍മന്‍ 19 പന്തില്‍ 21 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി. ഡര്‍ബനുവേണ്ടി കേശവ് മഹാരാജും ജൂനിയര്‍ ഡാലയും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ഡര്‍ബനിനുവേണ്ടി ബിയാന്‍ മോള്‍ഡര്‍ 34 പന്തില്‍ 38 റണ്‍സും ഹെണ്ട്രിച് ക്ലാസ് 15 പന്തില്‍ 23 റണ്‍സും ക്വിന്റണ്‍ ഡി കോക്ക് 23 പന്തില്‍ 20 റണ്‍സുമാണ് നേടിയത്. സണ്‍റൈസേഴ്‌സ് ബൗളിങ് നിരയിലെ ഒട്ട്നിയല്‍ ബാര്‍ത്മാനും മാര്‍ക്കോ ചാന്‍സ് നും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് എതിരാളികളെ തറ പറ്റിച്ചത്.

ഡര്‍ബനെതിരെയുള്ള നാലാം ഓവറില്‍ ജെ.ജെ. സ്മട്ട്‌സിന്റെ വിക്കറ്റാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഒട്ട്നിയല്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ എയ്ഡന്‍ മാര്‍ക്രം എടുത്ത ഐതിഹാസികമായ ക്യാച്ചിലാണ് താരം പുറത്തായത്. മിഡ് ഓണിലൂടെ അടിച്ച പന്ത് അതിവിദഗ്ധമായി ചാടി വലത് കയ്യില്‍ ഒതുക്കുകയായിരുന്നു താരം.

ഫൈനല്‍ മത്സരം ന്യൂ ലാന്‍സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഫെബ്രുവരി 10ന് രാത്രി ഒമ്പത് മണിക്കാണ് നടക്കുന്നത്. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ പാള്‍ റോയല്‍സും ജബര്‍ഗ് സൂപ്പര്‍ കിങ്‌സ് ഇന്ന് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.

Content Highlight: Sunrisers Eastern cape In Final

Latest Stories

We use cookies to give you the best possible experience. Learn more