| Wednesday, 8th November 2023, 8:36 am

ഇന്റര്‍വ്യുകളില്‍ തമാശ പറയാതിരിക്കുന്നത് തമാശ അറിയാത്തത് കൊണ്ടല്ല: സണ്ണി വെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയിന്‍ നിഗവും സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘വേല’. ക്രൈം ഡ്രാമ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. നവംബര്‍ പത്തിനാണ് ‘വേല’ തിയേറ്ററുകളില്‍ എത്തുന്നത്.

പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്. മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രമായി സണ്ണി വെയ്നും അഭിനയിക്കുന്നു.

ഇപ്പോള്‍ സിനിമയുടെ ഭാഗമായി നടക്കുന്ന ഇന്റര്‍വ്യൂകളില്‍ അധികം തമാശകള്‍ പറയാത്തത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടന്‍ സണ്ണി വെയ്ന്‍. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാനും ഷെയിനും ‘അന്നയും റസൂലും’, ‘നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി’ എന്നീ സിനിമകളിലൊക്കെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം ഇപ്പോഴാണ് ഒരുമിച്ച് ഒരു സിനിമ വരുന്നത്. ഇടക്ക് വലിയ ഒരു ഗ്യാപ് തന്നെ വന്നു.

ലൊക്കേഷനില്‍ ഒരുപാട് തമാശകള്‍ ഉണ്ടായിട്ടുണ്ട്. എനിക്കും ഷെയിനിനും ഈ സിനിമയില്‍ കോംമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്കിടയിലെ തമാശകള്‍ വളരെ ലിമിറ്റഡായിരുന്നു.

ഈ സിനിമ കുറച്ച് സീരിയസ് മോഡിലാണ് പോകുന്നത്. പക്ഷെ എല്ലാവരും വിചാരിക്കുന്നത് പോലെ അത്ര കട്ട ഹെവി സീരിയസൊന്നുമല്ല. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ പോകുന്ന ഒരു സീരിയസ് സിനിമയാണ് ഇത്.

അധികം ഡാര്‍ക്കായിട്ടുള്ള സിനിമയല്ല. ഇന്റര്‍വ്യുവില്‍ തമാശയൊന്നും പറയാത്തത് തമാശ അറിയാത്തത് കൊണ്ടല്ല. ഈ സിനിമ കുറച്ച് കൂടെ സീരിയസായിട്ട് അപ്രോച്ച് ചെയ്യണമെന്ന് കരുതിയിട്ടാണ്,’ സണ്ണി വെയ്ന്‍ പറഞ്ഞു.

Content Highlight: Sunny Wayne Talks About Interviews After Vela Movie

We use cookies to give you the best possible experience. Learn more