| Tuesday, 7th November 2023, 1:59 pm

നായകന്റെ കൂട്ടുകാരനായ സിനിമകളിലൊക്കെ എനിക്ക് ചെയ്യാനുള്ളത് ഒരേയൊരു കാര്യം: സണ്ണി വെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സണ്ണി വെയ്നും ഷെയിന്‍ നിഗവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘വേല’. നവംബര്‍ 10നാണ് ചിത്രം തീയേറ്ററുകളിലേക്കെത്തുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ സണ്ണി വെയ്ന്‍ ‘മല്ലികാര്‍ജുനന്‍’ എന്ന പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

സിനിമയുടെ വിശേഷങ്ങള്‍ പങ്കു വെക്കുന്നതിനിടയില്‍ താന്‍ പല സിനിമകളിലും നായകന്റെ സുഹൃത്ത് കഥാപാത്രങ്ങളിലായി വന്നതിനെ പറ്റി സംസാരിക്കുകയാണ് താരം.

ഒപ്പം തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ സൗഹൃദങ്ങളെ പറ്റിയും സണ്ണി വെയ്ന്‍ സംസാരിക്കുന്നു. സില്ലി മോങ്ക്സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

‘എന്റെ മിക്ക സിനിമകളിലും വരുന്ന കൂട്ടുക്കാരന്റെ വേഷത്തെ ഒരു ഐഡിയല്‍ കൂട്ടുക്കാരനായി കാണുന്ന പ്രേക്ഷകരുണ്ട്. എല്ലാവര്‍ക്കും കൂട്ടുക്കാര്‍ ഉണ്ടാകുമല്ലോ. നീലാകാശം സിനിമകളിലൊക്കെ ഉള്ള നായകന്റെ സുഹൃത്ത് കഥാപാത്രങ്ങള്‍, യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ കാണാത്തവരായിട്ട് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

എന്നെ ഇത്തരം കഥാപാത്രങ്ങളും സിനിമകളും ഒരുപാട് ആവേശം കൊള്ളിച്ചിട്ടുണ്ട്. ആ സിനിമകളിലെ നമ്മുടെ കഥാപാത്രത്തെ പരാമവധി മനോഹരമാക്കുകയെന്ന കാര്യം മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്.

അതില്‍ സുഹൃത്തായ നായക കഥാപാത്രത്തിനോട് അത്രയും അടുത്ത് പെരുമാറുകയെന്ന കാര്യമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സിനിമക്ക് വേണ്ടി ഡയറക്ടര്‍ തന്ന ഡയലോഗുകള്‍ കൃത്യമായി പറയുകയും ചെയ്തിട്ടുണ്ട്.

പിന്നെ എന്റെ യഥാര്‍ത്ഥ ജീവിതത്തിലെ സൗഹൃദങ്ങളെ പറ്റി പറയുമ്പോള്‍, ഞങ്ങള്‍ പരസ്പരം വെറുതെ സംസാരിച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. പിന്നെ അതിനിടയിലേക്ക് പ്രൊഫഷണല്‍ കാര്യങ്ങള്‍ കടന്നു വന്നാല്‍ അതും ഞങ്ങള്‍ സംസാരിക്കും.

ഇടക്ക് അവരെന്നെ ഉപദേശിക്കാറുണ്ട്. ചിലത് നന്നാക്കാമെന്നും, അത് മോശമായെന്നും ചില സിനിമകള്‍ കാണാന്‍ തോന്നിയില്ലെന്നും പറയാറുണ്ട്. ആ സംസാരങ്ങളെല്ലാം ഒരു സൗഹൃദപരമായ രീതിയിലാണ്. ചിലതിലെ തമാശകളും പരസ്പരം ഷെയര്‍ ചെയ്യാറുണ്ട്,’ സണ്ണി വെയ്ന്‍ പറയുന്നു.


Content Highlight: Sunny Wayne Talks About His Characters In Movies

We use cookies to give you the best possible experience. Learn more