| Wednesday, 15th September 2021, 6:11 pm

സണ്ണിവെയ്‌നും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്നു; പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച 'ത്രയം'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സണ്ണിവെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ‘ത്രയം ‘ എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രമെന്ന പ്രത്യേകതയും ത്രയത്തിനുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ‘ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ. ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിജു സണ്ണിയാണ്.

നിരഞ്ജ് മണിയന്‍പിള്ള രാജു, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, തിരികെ ഫെയിം ഗോപീകൃഷ്ണന്‍ കെ. വര്‍മ്മ, ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം-അരുണ്‍ മുരളിധരന്‍, എഡിറ്റര്‍-രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനില്‍ ജോര്‍ജ്ജ്,ബുസി ബേബി ജോണ്‍, മേക്കപ്പ്-പ്രദീപ്‌ഗോപാലകൃഷ്ണന്‍, സ്റ്റില്‍സ്-നവീന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബു രവീന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-വിവേക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-സഫി ആയൂര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Sunny Wayne and Dhyan Srinivasan team up; ‘Trayam filmed entirely at night; First look poster out

We use cookies to give you the best possible experience. Learn more