സണ്ണിക്കൊപ്പം ക്വാറന്റൈനിലായ പ്രേക്ഷകന്‍| Sunny Movie Review
അന്ന കീർത്തി ജോർജ്

വളരെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കേന്ദ്ര കഥാപാത്രം കൊവിഡ് ക്വാറന്റീനില്‍ കഴിയുന്ന കഥ – ഒറ്റ വാചകത്തില്‍ രഞ്ജിത്ത് ശങ്കര്‍ ചിത്രമായ സണ്ണിയെ ഇങ്ങനെ പറയാം.

തകര്‍ന്നടിഞ്ഞ കരിയര്‍, സാമ്പത്തിക ബാധ്യത, കൈവിട്ടു പോയ ആഗ്രഹങ്ങളും പാഷനും, വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍, പ്രിയപ്പെട്ടവരുടെ മരണങ്ങള്‍, കുറ്റബോധം ആഞ്ഞുകൊത്തുന്ന ചില പ്രവൃത്തികള്‍ എന്നിങ്ങനെ ജീവിതത്തില്‍ ഒരാള്‍ക്ക് എന്തൊക്കെ പ്രശ്‌നം ഉണ്ടാകാം എന്ന് നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്യാന്‍ കഴിയുമോ അതുമുഴുവന്‍ ഉള്ളയാളാണ് സണ്ണി.

ഈ പ്രശ്‌നങ്ങളുടെ പാരമ്യത്തിലെത്തി നില്‍ക്കുന്നിടത്താണ് പ്രേക്ഷകര്‍ സണ്ണിയെ കാണുന്നതും പരിചയപ്പെടുന്നതും. കൊവിഡ് കാലത്ത് ക്വാറന്റീനില്‍ കഴിയേണ്ടി വരുന്ന ഒരാള്‍ കടന്നുപോകുന്ന ഏകാന്തതയെ ജീവിതത്തിലെ കടുത്ത ഒറ്റപ്പെടലുമായി ബന്ധപ്പെടുത്തി കൊണ്ടാണ് സണ്ണി കഥ പറയുന്നത്.

ഒരു മുറിയും ഒരൊറ്റ കഥാപാത്രവും മാത്രം കടന്നുവരുന്ന സിനിമകളില്‍, അവിടെ നിന്നും രക്ഷപ്പെടാനുള്ള കഥാപാത്രത്തിന്റെ ശ്രമമായിരിക്കും സാധാരണയായി കഥാഗതി. എന്നാല്‍ സണ്ണി ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.

ഒരൊറ്റ കഥാപാത്രത്തെ വെച്ചു മാത്രം ചെയ്യാന്‍ സാധിക്കുന്ന ചിത്രമല്ല സണ്ണി, പക്ഷെ കഥ പറയാന്‍ ഈ ഒരു രീതി സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. അതുതന്നെയാണ് സണ്ണിക്ക് അവകാശപ്പെടാനാകുന്ന ഒരേയൊരു പ്രത്യേകതയും.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നോ പ്രൈമറി കോണ്‍ടാക്ടായത് മൂലമോ ക്വാറന്റീനില്‍ കഴിഞ്ഞവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. അത്തരത്തിലുള്ളവര്‍ക്ക് ഒരുപക്ഷെ സിനിമ മറ്റൊരു തലത്തിലുള്ള അനുഭവം നല്‍കിയേക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sunny Malayalam movie review video

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.