| Thursday, 22nd October 2015, 4:25 pm

ദളിതരുടെ മക്കളെ ചുട്ടുകൊന്നിട്ട് പട്ടിയെ കല്ലെറിഞ്ഞു കൊല്ലുന്നതുമായി ഉപമിക്കുന്ന രാഷ്ട്രീയത്തെയാണ് നമ്മള്‍ക്ക് നേരിടാനുള്ളത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാനയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊന്നതുമായി ഉപമിച്ചുകൊണ്ട് “ഒരുപട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ല” എന്ന വി.കെ. സിങ്ങിന്റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ആ കുട്ടികള്‍ കൊല്ലപ്പെട്ടതിനേക്കാള്‍ മാരകമായ ഒരു അഭിപ്രായ രൂപീകരണമാണ്. ഒരാള്‍ പ്രകോപനപരമായ ഒരു നിമിഷത്തില്‍ ഒരു കുറ്റകൃത്യം ചെയ്യുന്നതും, അതിനെ മറ്റൊരിക്കല്‍ തത്വശാസ്ത്രപരമായി ന്യായീകരിക്കുന്നതും രണ്ടാണ്. ഹിന്ദുത്വരാഷ്ട്രീയം എത്ര ശക്തമായി ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവണ് ഈ പ്രസ്താവന.

വി.കെ സിംഗ് ഇന്ത്യ ഭരിക്കുന്ന ഭരണകൂടത്തിന്റെ ഭാഗം കൂടിയാകുമ്പോള്‍ ഇന്ത്യ ദളിതരെ എങ്ങനെ കാണുന്നു എന്നതാണ് ചോദ്യം. അപ്പോള്‍ കേവലം ഒരു കൊലപാതകത്തിനപ്പുറം വലിയൊരു രാഷ്ട്രീയമാണെന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ കൊന്ന ആ ഗ്രാമത്തിലെ പത്ത് കുറ്റവാളികളെയല്ല; അവരെ പ്രൊമോട്ട് ചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തെത്തന്നെയാണ് നമ്മള്‍ നേരിടേണ്ടത്.

| ഒപ്പിനിയന്‍ : സണ്ണി എം. കപിക്കാട് |

ഹരിയാനയില്‍ ദളിതര്‍ കൊല്ലപ്പെട്ടുഎന്നതു മാത്രമല്ല, അത് വളരെ നിസ്സാരവും തള്ളിയക്കളയേണ്ടതുമെണെന്ന മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. ഒരു കേന്ദ്രമന്ത്രി തന്നെയാണ് അതു പറയുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അവബോധം ശക്തമായിരിക്കുന്ന ഇന്ത്യയില്‍, ദളിതരടക്കമുള്ളവര്‍ മനുഷ്യര്‍ പോലുമല്ല എന്ന വിചാരം ഉറപ്പിക്കക്കുകയാണ് ഇത് ചെയ്യുന്നത്.

പട്ടിയെ തല്ലിക്കൊല്ലുന്നതുമായി ഈ സംഭവത്തെ ഉപമിക്കുമ്പോള്‍, പന്നിയുടെയും പട്ടിയുടെയും യോനിയില്‍ ജനിച്ചവരാണ് നിഷാദന്മാര്‍ എന്ന് വേദങ്ങളിലും മനുസമൃതിയിലും പറയുന്നതു സമകാലീന ലോകത്ത് അവര്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്.

ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കേവലം ഒരു സംഘം അക്രമികളുടെ ക്രിമിനല്‍ കുറ്റമായി മാത്രം വായിക്കപ്പെടേണ്ടതല്ല. ഇന്ത്യയിലെ ഗ്രേഡഡ് ഇനീക്വാളിറ്റി (ശ്രേണീകൃത അസമത്വം)ക്കകത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായി നടക്കുന്ന അതിക്രമങ്ങളെയെല്ലാം സാമൂഹിക കുറ്റകൃത്യമായി കാണണം. അത്തരം ഒരു സാമൂഹിക പ്രബുദ്ധത നമുക്കുണ്ടെങ്കില്‍ മാത്രമേ ഇത്തരം പ്രസ്താവനകളില്‍ നിന്നും ആളുകള്‍ പിന്‍വാങ്ങുകയുള്ളൂ.

ഇതിനെ കേവലമായി നിസ്സാരവല്‍ക്കരിക്കുകയല്ല, നിസ്സാരവല്‍ക്കരണത്താല്‍ താങ്ങുന്ന ഒരു ധാര്‍മ്മിക ബോധത്തെ ശക്തിപ്പെടുത്തുകയാണ് ഹിന്ദുത്വരാഷ്ട്രീയശക്തികള്‍ ചെയ്യുന്നത്. മോശമായിപ്പോയി എന്ന് ഒരാള്‍ തലേദിവസം പറഞ്ഞകാര്യത്തെ കുറിച്ച് പിറ്റേന്ന് കേന്ദ്രമന്ത്രി മറ്റൊരു പ്രസ്താവനയിറക്കുന്നു. ഇത്തരത്തില്‍ തിരിച്ചു മറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നത് ആ പ്രൊപ്പഗണ്ടയുടെ ഒരു രീതിശാസ്ത്രമാണ്.

ഹരിയാനയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊന്നതുമായി ഉപമിച്ചുകൊണ്ട് “ഒരുപട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ല” എന്ന വി.കെ. സിങ്ങിന്റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ആ കുട്ടികള്‍ കൊല്ലപ്പെട്ടതിനേക്കാള്‍ മാരകമായ ഒരു അഭിപ്രായ രൂപീകരണമാണ്. ഒരാള്‍ പ്രകോപനപരമായ ഒരു നിമിഷത്തില്‍ ഒരു കുറ്റകൃത്യം ചെയ്യുന്നതും, അതിനെ മറ്റൊരിക്കല്‍ തത്വശാസ്ത്രപരമായി ന്യായീകരിക്കുന്നതും രണ്ടാണ്. ഹിന്ദുത്വരാഷ്ട്രീയം എത്ര ശക്തമായി ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവണ് ഈ പ്രസ്താവന.

ഇതിനെ കേവലമായി നിസ്സാരവല്‍ക്കരിക്കുകയല്ല, നിസ്സാരവല്‍ക്കരണത്താല്‍ താങ്ങുന്ന ഒരു ധാര്‍മ്മിക ബോധത്തെ ശക്തിപ്പെടുത്തുകയാണ് ഹിന്ദുത്വരാഷ്ട്രീയശക്തികള്‍ ചെയ്യുന്നത്. മോശമായിപ്പോയി എന്ന് ഒരാള്‍ തലേദിവസം പറഞ്ഞകാര്യത്തെ കുറിച്ച് പിറ്റേന്ന് കേന്ദ്രമന്ത്രി മറ്റൊരു പ്രസ്താവനയിറക്കുന്നു. ഇത്തരത്തില്‍ തിരിച്ചു മറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നത് ആ പ്രൊപ്പഗണ്ടയുടെ ഒരു രീതിശാസ്ത്രമാണ്.

ആ മനുഷ്യന്‍ ഇന്ത്യ ഭരിക്കുന്ന ഭരണകൂടത്തിന്റെ ഭാഗം കൂടിയാകുമ്പോള്‍ ഇന്ത്യ ദളിതരെ എങ്ങനെ കാണുന്നു എന്നതാണ് ചോദ്യം. അപ്പോള്‍ കേവലം ഒരു കൊലപാതകത്തിനപ്പുറം വലിയൊരു രാഷ്ട്രീയമാണെന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ കൊന്ന ആ ഗ്രാമത്തിലെ പത്ത് കുറ്റവാളികളെയല്ല; അവരെ പ്രൊമോട്ട് ചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തെത്തന്നെയാണ് നമ്മള്‍ നേരിടേണ്ടത്.

ഉദാഹരണമായി ദാദ്രിയില്‍ അഖ്‌ലാഖ് എന്ന വൃദ്ധനെ നൂറോളം പേര്‍, പശുവിറച്ചി കഴിക്കുന്നു എന്നുപറഞ്ഞ് അക്രമിക്കുന്നു, കൊല്ലുന്നു. പക്ഷേ ആ സമയത്ത് അമ്പതു പേര്‍ ഇറങ്ങിവന്ന് ഇതിവിടെ നടക്കില്ല എന്നു പറയുന്ന സമയത്താണ് ഇന്ത്യ ജനാധിപത്യത്തിലേയ്ക്ക് കടക്കുന്നത്.

ഉദാഹരണമായി ദാദ്രിയില്‍ അഖ്‌ലാഖ് എന്ന വൃദ്ധനെ നൂറോളം പേര്‍, പശുവിറച്ചി കഴിക്കുന്നു എന്നുപറഞ്ഞ് അക്രമിക്കുന്നു, കൊല്ലുന്നു. പക്ഷേ ആ സമയത്ത് അമ്പതു പേര്‍ ഇറങ്ങിവന്ന് ഇതിവിടെ നടക്കില്ല എന്നു പറയുന്ന സമയത്താണ് ഇന്ത്യ ജനാധിപത്യത്തിലേയ്ക്ക് കടക്കുന്നത്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത് പശുവിറച്ചിയാണെങ്കില്‍ത്തന്നെ നിങ്ങള്‍ക്കെങ്ങനെ ഒരാളെ മര്‍ദ്ദിക്കാനാകും എന്ന് ചോദിക്കുന്നയിടത്താണ് ജനാധിപത്യത്തിന്റെ ആരംഭം. അല്ലാതെ പശുവിറച്ചിയല്ല എന്നു പറഞ്ഞ് ആശ്വസിക്കുകയല്ല വേണ്ടത്.

പക്ഷേ നൂറു പേര്‍ വരുമ്പോള്‍ ബാക്കിയുള്ളവര്‍ നിശ്ശബദരാവുകയും വീടിനുള്ളില്‍ത്തന്നെയിരിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന ഭീതിതമായ ഒരു സാഹചര്യത്തെയാണ് ഈ ഹിന്ദുത്വരാഷ്ട്രീയം ഉണ്ടാക്കിയെടുക്കുന്നത്.

ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തെ മുന്‍നിര്‍ത്തി അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ അടിസ്ഥാന ചോദനയും, സുരക്ഷയും കിടക്കുന്നത് നവഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഉള്ളറകളില്‍ത്തന്നെയാണെന്ന് വി.കെ.സിങ് ഇവിടെ പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. കൊലപാതം നടന്നു, പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു എന്ന വികാരപ്രകടനത്തിനപ്പുറം പട്ടിയെ കല്ലെറിഞ്ഞു കൊന്നതുമായി അതിനെ ഉപമിക്കുന്ന രാഷ്ട്രീയത്തെയാണ് നമ്മള്‍ അഭിസംബോധന ചെയ്യേണ്ടേത്.

We use cookies to give you the best possible experience. Learn more