| Sunday, 22nd July 2012, 3:24 pm

സണ്ണി ലിയോണിന്റെ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്ന് ഹരജി: 'ജിസം 2' കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു സിനിമയെ എങ്ങനെ ഹിറ്റാക്കണമെന്ന് പൂജാ ഭട്ടിന് നന്നായറിയാം. എങ്ങനെയെങ്കിലും ചില വിവാദങ്ങളുണ്ടാക്കി പ്രേക്ഷകരിലേക്കെത്തിക്കുക. പുതിയ ചിത്രം ജിസം 2 വിന്റെ കാര്യത്തിലും ഈ ട്രിക്ക് തന്നെയാണ് പൂജ ഉപയോഗിക്കുന്നതെന്നുതോന്നുന്നു. []

സംവിധായകന്റെ മനസില്‍ ഈ ചിത്രം ചെയ്യാമെന്ന തീരുമാനമുടലെടുത്തതു മുതല്‍ വിവാദങ്ങളും പിന്നിലുണ്ട്. ചിത്രത്തിലെ നായികയായി പോണ്‍സ്റ്റാര്‍ സണ്ണി ലിയോണിനെ തിരഞ്ഞെടുത്തത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ സണ്ണി കാരണം ചിത്രം നിയമക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.

ജിസം 2വിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജിയെത്തിയിരിക്കുകയാണ്. വരാണസി സ്വദേശിയായ രാകേഷ് നായായിക്കാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയിരിക്കുന്നത്.

കനേഡിയന്‍ പോണ്‍സ്റ്റാര്‍ സണ്ണി ലിയോണിനെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഹരജി നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ലൈംഗിക ചുവയുള്ള പ്രമേയവും സണ്ണിലിയോണിന്റെ സാന്നിധ്യവും സമൂഹത്തില്‍ മോശം പ്രഭാവം സൃഷ്ടിക്കുമെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ജിസം 2 പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

1952 സിനിമാറ്റോഗ്രാഫി നിയമത്തിലെ നിരവധി സെക്ഷന്‍സ് ചൂണ്ടിക്കാട്ടിയാണ് നായായിക് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജിയില്‍ ആഗസ്റ്റ് 8ന് വാദംകേള്‍ക്കും.

ആഗസ്റ്റ് മൂന്നിന് ചിത്രം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സണ്ണിയ്ക്കും പൂജാ ഭട്ടിനും ജിസം 2 വിനും ഈ പ്രതിസന്ധിയെ മറികടക്കാനാകുമോയെന്നാണ് ഇനി കാണേണ്ടത്.

സണ്ണി ലിയോണിന്റെ അഭിമുഖം കാണുക

ഞാന്‍ പോണ്‍ ഇന്റസ്ട്രിയിലെ യാഥാസ്ഥിതികയായ പെണ്‍കുട്ടി:സണ്ണി ലിയോണ്‍

We use cookies to give you the best possible experience. Learn more