|

തന്നെ കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടിയ മലയാളി ആരാധകരെ തിരഞ്ഞ് സണ്ണി ലിയോണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ കണ്ട സന്തോഷത്തില്‍ ബോട്ടില്‍ നിന്ന് തുള്ളിച്ചാടിയ മലയാളി ആരാധകര്‍ ആരെന്ന് കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി സണ്ണി ലിയോണി.

പൂവാര്‍ ഐലന്‍ഡില്‍ ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ മറുവശത്ത് നിന്നും സണ്ണിയെ നോക്കി സന്തോഷം പ്രകടിപ്പിക്കുന്ന ആരാധകരുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി സഹായം തേടുന്നത്.

ഈ ചിത്രം പ്രചരിപ്പിച്ച് ഈ ആരാധകരെ കണ്ടെത്താന്‍ എന്നെ സഹായിക്കുക, അതുവഴി എനിക്ക് അവരെ സന്തോഷിപ്പിക്കാനാകും എന്ന് സണ്ണി കുറിച്ചു. തിരുവനന്തപുരം പൂവാര്‍ സ്വദേശികളായ യുവാക്കളാണ് ചിത്രത്തില്‍.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. അതില്‍ മലയാളി ആരാധകരും ഏറെയാണ്. ജിസം 2 വിലൂടെയാണ് സണ്ണി ലിയോണി ഹിന്ദി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിലെ ഐറ്റം ഡാന്‍സ് സീനിലൂടെയാണ് സണ്ണിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഷീറോ’ എന്ന സൈക്കളോജിക്കല്‍ ത്രില്ലറിലൂടെ സണ്ണി മലയാളത്തില്‍ നായികയായി എത്തുകയാണ്. ഇക്കിഗായ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അന്‍സാരി നെക്‌സറ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലാണ് ഒരുങ്ങുന്നത്.

കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഷീറോ’. വളരെയേറെ അഭിനയപ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് ചിത്രത്തില്‍ സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ
പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sunny Leone wants find out fans