തിരുവനന്തപുരം: ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയ താരത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. കൊച്ചിയില്‍ മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിനായി എത്തിയ താരത്തെ കാണാന്‍ ആരാധകര്‍ തടിച്ചു കൂടിയപ്പോള്‍ പൊലീസിന് ലാത്തിച്ചാര്‍ജ് വരെ നടത്തേണ്ടി വന്നു. കേരളത്തിന്റെ സ്നേഹം കണ്ട് മനസ് നിറഞ്ഞാണ് താരം അന്ന് മടങ്ങിയത്. അതിന് മുന്‍പ് വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനും സണ്ണി കേരളത്തിലെത്തിയിരുന്നു.
ഇപ്പോഴിതാ കേരളത്തിലെ സണ്ണി ലിയോണ്‍ ആരാധകര്‍ക്കിതാ വീണ്ടുമൊരു സന്തോഷ വാര്‍ത്ത. താരം വീണ്ടും കേരളത്തിലെത്തുകയാണ്. ഇത്തവണ ഗംഭീര പരിപാടികളുമായാണ് സണ്ണിയുടെ വരവ്. ഇന്ത്യന്‍ ഡാന്‍സ് ബിനാലെയ് എന്ന പരിപാടിക്കായാണ് മേയ് 26ന് സണ്ണി തിരുവനന്തപുരത്ത് എത്തുക. ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി ഒരു “പൈസ വസൂല്‍” അനുഭവമായിരിക്കുമെന്നും സണ്ണി ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പോണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ സണ്ണി ലിയോണിന് ആയിരക്കണക്കിന് ആരാധകരാണ് കേരളത്തിലുള്ളത്. സിനിമയ്ക്ക് പുറമേ സണ്ണി ലിയോണ്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചു. ലോസ് ആഞ്ചലോസില്‍ നടത്തിയ റോക്-എന്‍-റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളര്‍ത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്പൈനും മറ്റും നേതൃത്തവും നല്കുന്നതില് പ്രധാന പങ്ക് വഹിച്ചു. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തെടുത്തതും സണ്ണിയുടെ ജനപ്രീതി വര്‍ദ്ധിക്കാന്‍ കാരണമായി.
ബോളിവുഡിന് പുറമെ തെലുങ്കിലും ബംഗാളിയിലും സണ്ണി സാന്നധ്യമറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം വീരമാദേവിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സണ്ണിലിയോണ്‍ നായികയായ ആറോളം ചിത്രങ്ങളാണ് ബോളിവുഡില്‍ പുരോഗമിക്കുന്നത്.