2011 ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ കൂടി ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമാ രംഗത്തും എത്തിയ താരമാണ് സണ്ണി ലിയോണി. ഐറ്റം സോങ്ങുകളിലൂടെയാണ് സണ്ണി ലിയോണി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ജിസം-2 സിനിമയിലൂടെ 2012ല്‍ ഇവര്‍ ബോളിവുഡില്‍ തന്റെ അരങ്ങേറ്റം നടത്തി. പിന്നീട് ജാക്പോട്ട്, രാഗിണി എം.എം.എസ്-2, ഏക് പെഹലി ലീല എന്നീ ചിത്രങ്ങളും അവര്‍ അഭിനയിച്ചിട്ടുണ്ട്.
തന്റെ ജീവിതം സാമൂഹിക പ്രവര്‍ത്തനത്തിനും വേണ്ടിയും അവര്‍ മാറ്റിവെച്ചു. ലോസ് ആഞ്ചലോസില്‍ നടത്തിയ റോക്-അന്‍-റോള്‍ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറിയിരുന്നു.
ഐറ്റം സോങ്ങുകള്‍ക്ക് മറ്റൊരു അര്‍ത്ഥം നല്‍കുന്നത് മാധ്യമങ്ങളാണെന്ന് പറയുകയാണ് സണ്ണി ലിയോണി. ആയിരക്കണക്കിനാളുകള്‍ സിനിമ കാണാന്‍ വരുന്നതുതന്നെ ചിലപ്പോള്‍ ഇത്തരത്തിലുള്ള പാട്ട് ശ്രദ്ധിച്ചതുകൊണ്ടായിരിക്കുമെന്നും ആളുകളെ എന്റെര്‍റ്റൈന്‍ ചെയ്യിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പേട്ട റാപ്പ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഐറ്റം സോങ്ങുകള്‍ക്ക് മറ്റ് അര്‍ഥം നല്‍കുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. ബാക്കിയുള്ള എല്ലാ മനുഷ്യരും എല്ലാ സിനിമകളുടെയും പാട്ടുകള്‍ ശ്രദ്ധിക്കാറുണ്ട് മാത്രമല്ല അതവര്‍ക്ക് വളരെയേറെ ഇഷ്ടപ്പെടാറുമുണ്ട്. ആയിരക്കണക്കിനാളുകള്‍ ചിലപ്പോള്‍ ഒരു സിനിമ കാണാന്‍ വരുന്നതിന് കാരണം തന്നെ ആ പാട്ടുകളായിരിക്കും.
ഇപ്പോള്‍ അത്തരത്തിലുള്ള തലമുറ മാറിയെന്ന് തോന്നുന്നു. എനിക്ക് ഓര്‍മയുണ്ട് കേരളത്തിലെ ആളുകള്‍ എന്റെ ഒരു പാട്ട് കേട്ടിട്ട് സ്റ്റേജില്‍ നിന്ന് ഡാന്‍സ് കളിക്കുന്നത്. നിങ്ങള്‍ക്കിപ്പോള്‍ അതൊരു കാഴ്ചവസ്തു ആണെന്ന് പറയാന്‍ കഴിയില്ല. അത് ഒരു എന്റര്‍ടൈന്‍മെന്റ് ആസ്വദിക്കുന്നതാണ്. ആ എന്റര്‍ടൈന്‍മെന്റ് ആളുകള്‍ക്ക് കൊടുക്കുക എന്നതാണ് ഞങ്ങള്‍ എവിടെ ചെയ്യുന്നത്,’ സണ്ണി ലിയോണി പറയുന്നു.
അതേസമയം പ്രഭുദേവയും സണ്ണി ലിയോണിയും വേദികയും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിതമാണ് പേട്ട റാപ്പ്. ചിത്രം സെപ്റ്റംബര്‍ 27ന് തിയേറ്ററുകളിലെത്തും.
Content Highlight: Sunny Leone Talks About Item Songs And Media