|

സല്‍മാന്‍ ഖാനൊപ്പം സ്റ്റേജില്‍ പാട്ട് പാടി സണ്ണി ലിയോണി; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോളിവുഡിലെ മസില്‍ ഖാന്‍ സല്‍മാനൊപ്പം സ്റ്റേജില്‍ ഗാനം ആലപിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിയുടെ വീഡിയോ വൈറലാവുന്നു. ബിഗ് ബോസ് വേദിയിലാണ് ഇരുവരും ചേര്‍ന്ന് ഗാനം ആലപിച്ചത്.

സണ്ണി തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പാടാന്‍ അറിയില്ലെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് തന്റെ പതിവ് എന്നാമ് സണ്ണി വീഡിയോ പങ്കുവെച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് അഭിനന്ദനങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. മുന്‍ ബിഗ് ബോസ് താരം കൂടിയാണ് സണ്ണി ലിയോണി. വിദേശത്തായിരുന്നു സണ്ണി ഈ അടുത്താണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.

നേരത്തെ ഭര്‍ത്താവിനും മക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന സണ്ണി ലിയോണിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sunny Leone sings on stage with Salman Khan; Video

Latest Stories

Video Stories