അവധിക്കാലം ആഘോഷിക്കാനായി കേരളത്തിലെത്തിയിരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളെല്ലാം മലയാളി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇപ്പോള്‍ In love with God’s own country – #Kerala എന്ന ക്യാപ്ഷനോടു കൂടി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
ദില്‍ സേ എന്ന ചിത്രത്തിലെ ദിയാ ചലേ എന്ന പാട്ടിലെ കേരളത്തില്‍ നിന്നുള്ള രംഗങ്ങളില്‍ നടി പ്രീതി സിന്റ അണിഞ്ഞ വസ്ത്രങ്ങളോട് സാമ്യമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് സണ്ണിയുടെ ഫോട്ടോ ഷൂട്ട്. പൂവാര്‍ ദ്വീപില്‍ വെച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. ചുവന്ന പൊട്ടും ചന്ദനവുമണിഞ്ഞുള്ള സണ്ണിയെ കാണാന്‍ മലയാളിയെ പോലെ തന്നെയുണ്ടെന്നാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍.
നേരത്തെ ഉദ്ഘാടനം ചെയ്യാനെത്താമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചുവെന്ന് കേരളത്തിലെ വ്യവസായി നടിക്കെതിരെ പരാതി നല്‍കിയതും തുടര്‍ നടപടികളും ഏറെ ചര്‍ച്ചയായിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് കേരളത്തെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടുള്ള നടിയുടെ പോസ്റ്റുകളെത്തുന്നത്.
പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദായിരുന്നു സണ്ണി ലിയോണി, ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍, ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്.
2016 മുതല്‍ പല തവണയായി പണം മാനേജര്‍ മുഖേന കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നാണ് ഷിയാസ് ഡി.ജി.പിക്കു നല്‍കിയ പരാതി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയുടെ ഉള്‍പ്പെടെ മൊഴിയെടുത്തിരുന്നു.
എന്നാല്‍ കരാര്‍ പ്രകാരമുള്ള തുക നല്‍കാതെ ഷോയില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാനും വഞ്ചിക്കാനുമുള്ള ശ്രമമാണു നടത്തിയതെന്നുമാണ് സണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഹൈക്കോടതി നടിയുടെ അറസ്റ്റ് തടഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sunny Leone shares new photo shoot pics from Kerala says she is in love with Kerala