tamil cinema
തമിഴ് ചരിത്ര ഹൊറര്‍ സിനിമയില്‍ രാജ്ഞിയായി സണ്ണി ലിയോണി; പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 19, 11:33 am
Monday, 19th April 2021, 5:03 pm

ചെന്നൈ: ബോളിവുഡ് താരം സണ്ണി ലിയോണി തമിഴ് സിനിമയില്‍ നായികയായി എത്തുന്നു. പീരീഡ് ഹെറര്‍ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തില്‍ രാജ്ഞിയായിട്ടാണ് താരം അഭിനയിക്കുന്നത്.

സംവിധായകന്‍ യുവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി താരങ്ങളായ സതീഷും സഞ്ജനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു. ചിത്രത്തിനായി സണ്ണി ലിയോണ്‍ തമിഴ് പഠിക്കുകയാണെന്ന് സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ജൂണിലായിരിക്കും സണ്ണി ലിയോണിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുക.

ചരിത്ര കാലത്തെ രംഗങ്ങള്‍ മുംബൈയില്‍ തയ്യാറാക്കുന്ന പ്രത്യേക സ്റ്റൂഡിയോയിലാണ് ചിത്രീകരിക്കുക. ചിത്രത്തില്‍ രമേശ് തിലകും മൊട്ട രാജേന്ദ്രനും മറ്റു പ്രധാന റോളുകളില്‍ എത്തുന്നുണ്ട്.

മനാഗരത്തിന് സംഗീതം നല്‍കിയ ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീതവും ബി.ജി.എമ്മും ഒരുക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunny Leone plays a queen in a historical horror comedy ​in Tamil Movie