| Monday, 27th March 2017, 10:22 am

ഈ ഐറ്റം ഡാന്‍സിന്റെ ബാക്കി വിവരങ്ങള്‍ കൂടി അറിയണമെന്നുണ്ട്: 'വില്ലനില്‍' അഞ്ച് കോടി പ്രതിഫലം പറ്റി സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നുവെന്ന വാര്‍ത്തക്കെതിരെ ബി. ഉണ്ണികൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെ നായനാക്കി ഒരുക്കുന്ന വില്ലന്‍ എന്ന ചിത്രത്തില്‍ അഞ്ച് കോടി പ്രതിഫലം പറ്റി സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നുവെന്ന വാര്‍ത്തക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ രംഗത്ത്.

ഈ ഐറ്റം ഡാന്‍സിന്റെ ബാക്കി ഡീറ്റെയില്‍സും അറിയണമെന്നുണ്ടെന്നും എത്രയും പെട്ടെന്ന് എന്നെ അറിയിക്കുമല്ലോ എന്നാണ് ബി. ഉണ്ണികൃഷ്ണന്റെ പരിഹാസം. പ്രസ്തുത വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയത്.

പോണ്‍സ്റ്റാറും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ വില്ലനിലെ പതിനഞ്ച് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഐറ്റം ഡാന്‍സിനായി മലയാളത്തിലേക്ക് എത്തുന്നു എന്നായിരുന്നു വാര്‍ത്ത.

വനിതാ ഫിലിം അവാര്‍ഡിനായി കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിയപ്പോഴാണ് ബി. ഉണ്ണികൃഷ്ണന്‍ സണ്ണി ലിയോണുമായി ആദ്യ ഘട്ട ചര്‍ച്ച നടത്തിയിരുന്നതെന്നും ഇതേ തുടര്‍ന്നാണ് വില്ലനിലെ ഐറ്റം ഡാന്‍സിനു വേണ്ടി സണ്ണി ലിയോണ്‍ സന്നദ്ധത അറിയിച്ചതെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അധോലോക സംഘങ്ങളുമായി ബന്ധമുള്ള ഹോളിവുഡ് ഐറ്റം ഡാന്‍സറായി തന്നെയാണ് സണ്ണി ലിയോണ്‍ എത്തുന്നതെന്നും വാര്‍ത്തയില്‍ പറഞ്ഞുവെച്ചിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍സണ്ണി ലിയോണുമായുള്ള ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും എന്നാല്‍, അന്തിമ ഉറപ്പ് ഇനിയും ലഭിച്ചിട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more