| Thursday, 2nd August 2018, 10:42 am

മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സണ്ണി ലിയോണി; അരങ്ങേറ്റം ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡിന്റെയും ഹോളിവുഡിന്റയും തരംഗമായി മാറിയ നടി സണ്ണി ലിയോണി മലയാള സിനിമയിലേക്ക്. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തില്‍ ചുവടുവെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം തുടക്കത്തില്‍ സിനിമയുടെ ചിത്രീകരണമാരംഭിക്കുന്നുവെന്നാണ് സൂചനകള്‍. സണ്ണി ലിയോണിയോടൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.


ALSO READ: ഇത് പാന്റാണോ അതോ ബൂട്ട്‌സ് ആണോ? ആരാധകരെ ഞെട്ടിച്ച് പുത്തന്‍ ലുക്കുമായി ജെന്നിഫര്‍ ലോപ്പസ്


പോണ്‍ സിനിമാ താരമായ സണ്ണി ലിയോണിയ്ക്ക് ബോളിവുഡിലും മലയാളത്തിലും ആരാധകര്‍ ഏറെയാണ്. അതേസമയം തന്റെ ജീവിതകഥ പറയുന്ന വെബ് സീരീസ് ആയ കരണ്‍ജിത്ത് കൗര്‍ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി ഉടന്‍ റിലീസാകാനിരിക്കുകയാണ്.

ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഒമര്‍ ലുലു. ഒരു അഡാറ് ലവ് ആണ് അദ്ദേഹത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

ഇതിനു പുറമേ ഏഴ് ചിത്രങ്ങളാണ് ഒമറിന് കരാറായിരിക്കുന്നത്. കുടാതെ അദ്ദേഹം സംവിധാനം ചെയ്ത ചങ്ക്‌സിന്റെ രണ്ടാം ഭാഗവും ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more