Entertainment news
മലയാളത്തില്‍ മുഴുനീള റോളില്‍ സണ്ണി ലിയോണി; സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ഷീറോ' ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 25, 04:30 pm
Thursday, 25th March 2021, 10:00 pm

കൊച്ചി: സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന പുതിയ ചിത്രം ഷീറോ കൊച്ചിയില്‍ ആരംഭിച്ചു. ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിയാണ് ചിത്രത്തിലെ നായിക.

മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യമായിട്ടാണ് ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തില്‍ സണ്ണി മുഴുനീള റോളില്‍ എത്തുന്നത്.

നേരത്തെ മധുരരാജ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് സണ്ണി ലിയോണി എത്തിയിരുന്നു. മലയാളത്തിലെ പുതിയ നിര്‍മ്മാണ കമ്പനിയായ ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത് വിജയന്‍ ആണ്. ഉദയ് സിങ് മോഹിത്താണ് ഛായാഗ്രാഹകന്‍. സിനിമയുടെ കൂടുതല്‍ വിവരങ്ങളും കഥാപാത്രങ്ങളെയും വരും ദിവസങ്ങളില്‍ പുറത്തുവിടും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sunny Leone in a full-length role in Malayalam; Psychological thriller ‘Shero’ launched