Kerala
മുന്‍കൂര്‍ ജാമ്യം തേടി സണ്ണി ലിയോണി ഹൈക്കോടതില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 09, 08:20 am
Tuesday, 9th February 2021, 1:50 pm

 

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടി സണ്ണി ലിയോണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതില്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഹരജി നല്‍കിയിട്ടുണ്ട്.

കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് പരാതിയില്‍ പറയുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് സണ്ണിയെ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്തതു വാര്‍ത്തയായതിനു പിന്നാലെ വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി സണ്ണി സാമൂഹ്യ മാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു. വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരുമെന്നും നിങ്ങള്‍ക്ക് നിങ്ങളെ മാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല. എന്നും സണ്ണി ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായി പണം കൈപ്പറ്റി വഞ്ചിച്ചു എന്നാണ് സണ്ണി ലിയോണിക്കെതിരെ ഷിയാസ് നല്‍കിയ പരാതി.

എന്നാല്‍ താന്‍ പണം വാങ്ങി പറ്റിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. സംഘാടകരില്‍ നിന്നുണ്ടായ പിഴവു കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നാണ് പൊലീസിനോട് താരം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunny Leone Highcourt Kerala