| Thursday, 3rd August 2017, 9:42 pm

'നിഷയെ കൊണ്ടുപോകാന്‍ 11 കുടുംബങ്ങള്‍ക്ക മുന്നില്‍ തടസമായതൊന്നും സണ്ണി ലിയോണിന് പ്രശനമല്ലായിരുന്നു.'; കാറ സി.ഇ.ഒ ദീപക് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സണ്ണി ലിയോണ്‍ ഈയടുത്ത് അനാഥകുഞ്ഞിനെ ദത്തെടുത്ത വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. കുഞ്ഞിന്റെ നിറത്തെച്ചൊല്ലിയാണ് പലരും രംഗത്ത് വന്നിരുന്നത്.

കറുത്ത് പോയതിനാല്‍ പലരും ഏറ്റെടുക്കാതിരുന്ന കുട്ടിയെയാണ് സണ്ണി ലിയോണും ഭര്‍ത്താവ് വെബറും ദത്തെടുത്തതെന്ന് കാറ സി.ഇ.ഒ ലെഫ്.കേണല്‍ ദീപക് കുമാര്‍ പറയുന്നു. 11 കുടുംബങ്ങളാണ് നിറത്തിന്റെ പേരില്‍ കുഞ്ഞിനെ ദത്തെടുക്കാതിരുന്നത്.

ദത്തെടുക്കല്‍ ഏജന്‍സിയായ കാറയാണ് സണ്ണിയ്ക്കും വെബറിനും നിഷയെ സമ്മാനിച്ചത്. കുഞ്ഞിന്റെ നിറമോ ആരോഗ്യമോ ഒന്നും ഇവര്‍ക്ക് പ്രശനമായിരുന്നില്ലെന്ന് ദീപക് കുമാര്‍ പറയുന്നു.


Also Read:‘മുടി മുറിക്കുന്ന ആത്മാക്കള്‍’; മറുപടിയുമായി സനല്‍ ഇടമറുക്


വിദേശപൗരത്വമുള്ള ഇന്ത്യക്കാരിയായതിനാല്‍ ദത്തെടുക്കല്‍ നടപടിക്ക് കുറച്ച് സാവകാശം വന്നുവെന്നല്ലാതെ നിഷയെ കൊണ്ടുപോകാന്‍് അവര്‍ക്ക് മുന്നില്‍മറ്റു തടസ്സങ്ങളില്ലായിരുന്നെന്നും ദീപക് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ കുഞ്ഞിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ വര്‍ണവെറിയന്‍മാരുടെ രുക്ഷവിമര്‍ശനമാണ് കമന്റുകളായി വന്നത്. എന്തിനാണ് കറുത്ത കുട്ടിയെ ദത്തെടുത്തത് പകരം വെളുത്ത കുട്ടിയെ കിട്ടുമായിരുന്നല്ലോ എന്നായിരുന്നു പ്രധാനവിമര്‍ശനം. ഈ കുട്ടിയെ ഒഴിവാക്കി വെളുത്തകുട്ടിയെ ദത്തെടുക്കാനും ചിലര്‍ ഉപദേശിച്ചു.

We use cookies to give you the best possible experience. Learn more