| Thursday, 20th June 2024, 4:38 pm

വരുന്നത് വമ്പന്‍ ആക്ഷന്‍ എന്റര്‍ടൈനര്‍; നൂറാമത്തെ ചിത്രവുമായി സണ്ണി ഡിയോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ‘ഗദര്‍ 2’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരമാണ് സണ്ണി ഡിയോള്‍. ആക്ഷന്‍ ഹീറോ ഇമേജ് കൈക്കലാക്കിയ താരം തന്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 100ാമത്തെ സിനിമയിലേക്ക് കുതിക്കുകയാണ്.

മൈത്രി മൂവി മേക്കേഴ്സ്, പീപ്പിള്‍ മീഡിയ ഫാക്ടറി എന്നീ ബാനറില്‍ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന ‘എസ്.ഡി.ജി.എം’ എന്ന ചിത്രമാണ് സണ്ണി ഡിയോളിന്റെ പുതിയ സിനിമ. നവീന്‍ യേര്‍നേനി, വൈ രവി ശങ്കര്‍, ടിജി വിശ്വ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ടിങ്ങ് ജൂണ്‍ 22 മുതല്‍ ആരംഭിക്കും.

സിനിമയുടെ ലോഞ്ച് ഇന്ന് ഹൈദരാബാദില്‍ നടന്നു. ‘ക്രാക്ക്’, ‘വീരസിംഹ റെഡ്ഡി’ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച സംവിധായകന്‍ ഗോപിചന്ദ് മാലിനേനി ‘എസ.ഡി.ജി.എം’ലൂടെ ഇത്തവണ ഒരു വമ്പന്‍ ആക്ഷന്‍ എന്റര്‍ടൈനറായാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.

ഇത് അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി സിനിമയാണ്. മൈത്രി മൂവി മേക്കേഴ്‌സ്, പീപ്പിള്‍ മീഡിയ ഫാക്ടറി എന്നീ രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളൊടൊപ്പം ഗോപിചന്ദ് മാലിനേനി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇതുവരെ കാണാത്ത ആക്ഷന്‍ അവതാരത്തിലാണ് സംവിധായകന്‍ നായകനെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സയാമി ഖേര്‍, റെജീന കസാന്ദ്ര എന്നിവരും അവതരിപ്പിക്കും. വലിയ ക്യാന്‍വാസില്‍ മികച്ച സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്ന് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സംഗീതം തമന്‍ എസ്. നിര്‍വഹിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബാബ സായ് കുമാര്‍ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ജെ.പി), സി.ഇ.ഒ.: ചെറി, ഛായാഗ്രഹണം: ഋഷി പഞ്ചാബി, ചിത്രസംയോജനം: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രാഫര്‍: അനല്‍ അരസു, രാം ലക്ഷ്മണ്‍, വെങ്കട്ട്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, പി.ആര്‍.ഒ: ശബരി.

Content Highlight: Sunny Deol’s New Action Movie SDGM Announced

Latest Stories

We use cookies to give you the best possible experience. Learn more