ന്യൂദല്‍ഹി: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട അയോധ്യ കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് കൈമാറണമെന്ന് സുന്നി വഖഫ് ബോര്‍ഡ്. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വൊക്കേറ്റ് രാജു രാമചന്ദ്രമാണ് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് അപേക്ഷ സമര്‍പ്പിച്ചത്.
Also Read: വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ അധ്യക്ഷനായി കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്
അയോധ്യ വിഷയം ഒരു ദേശീയ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ പരിഗണ ആവശ്യപ്പെട്ടാണ് രാജു രാമചന്ദ്രന്‍ വിശാല ബെഞ്ച് കേസ് പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് പറഞ്ഞത്. എന്നാല്‍ കേസിലെ എതിര്‍ഭാഗം അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇതൊരു സ്വത്ത് തര്‍ക്കമാണെന്ന് കോടതിയില്‍ വാദിച്ചു. “സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ അങ്ങിനെ തന്നെ പരിഗണിക്കണം. മറ്റ് തലങ്ങളിലൂടെ കാണേണ്ടതില്ല”, അദ്ദേഹം പറഞ്ഞു.
കേസിലെ തുടര്‍ വിചാരണ സുപ്രീം കോടതി മെയ് 15ന് നടത്താന്‍ തീരുമാനിച്ചു.
അയോധ്യയിലെ ബാബരി മസ്ജിദ് 1528-ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറാണ് നിര്‍മ്മിച്ചത്. എന്നാല്‍, ഇത് രാമഭൂമിയാണെന്ന് അവകാശപ്പെട്ട് ഹിന്ദു കര്‍സേവകര്‍ 1992 ഡിസംബര്‍ 6ന് മസ്ജിദ് തകര്‍ക്കുകയായിരുന്നു.
Watch DoolNews Video: