ലഖ്‌നൗ: അയോധ്യയില്‍ പള്ളി പണിയുന്നതിന് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്.
ഭൂമി സ്വീകരിച്ചതായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി അറിയിച്ചു.
” ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഞങ്ങള്‍ ഒരിക്കലും ഉയര്‍ത്തിയിട്ടില്ല. പരമോന്നത കോടതിയുടെ വിധി അനുസരിക്കാനാണ് ഞങ്ങളുടെ തീരുമാനം,” അദ്ദേഹം പറഞ്ഞു.
‘2019 നവംബറിലെ സുപ്രീംകോടതി വിധി വളരെ വ്യക്തമാണ്. വിധിപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഭൂമി നല്‍കണം. അതില്‍ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്ക് ഭൂമി സ്വീകരിക്കാതിരിക്കാനുള്ള അവകാശമില്ല, അങ്ങനെ ഞങ്ങള്‍ ചെയ്താല്‍ അത് കോടതി അലക്ഷ്യമാകും,” ഫാറൂഖി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 24ന് നടക്കുന്ന യോഗത്തില്‍ തുടര്‍നടപടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി തന്നെ ധാരളാമാണെന്ന് ഫാറൂഖി പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സോഹാവാലില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു.
അതേസമയം, രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിനായി കേന്ദ്രം ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.
ക്ഷേത്രത്ത നിര്‍മ്മാണത്തിന് വേണ്ടി ട്രസ്റ്റ് രൂപീകരിച്ചത് പോലെ പള്ളി പണിയാനും ട്രസ്റ്റ് രൂപീകരിക്കണമെന്നാവശ്യം മുന്നോട്ട്‌വെച്ച് ശരദ് പവാറും, ഡി.രാജയും നവാബ് മാലിക്കും രംഗത്തെത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ