| Monday, 10th December 2012, 5:15 pm

സെക്‌സ് റാക്കറ്റിന്റെ കഥയുമായി സുനിത കൃഷ്ണന്റെ 'എന്റെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

സെക്‌സ് ട്രാഫിക്കിന്റെ വഴികള്‍ പറയുന്ന ചിത്രമാണ് സുനിത കൃഷണന്റെ “എന്റെ”. മറാത്തി താരം അഞ്ജലി പട്ടേല്‍ നായികയാകുന്ന ചിത്രത്തില്‍ സിദ്ദീഖും പ്രധാന വേഷതത്തിലെത്തുന്നുണ്ട്.[]

നായികയുടെ പിതാവായാണ് ചിത്രത്തില്‍ സിദ്ദീഖ് എത്തുന്നത്. സെക്‌സ് റാക്കറ്റിനെതിരെയുള്ള ബോധവത്ക്കരണം എന്ന ലക്ഷ്യത്തോടെയാണ് സുനിത കൃഷ്ണന്‍ ചിത്രവുമായി എത്തുന്നത്.

സെക്‌സ് ട്രാഫിക് എന്നും സമൂഹത്തിന്റെ പ്രശ്‌നമാണ്. പക്ഷേ, ഇക്കാലത്തും ഇത്തരത്തില്‍ ചതിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഉണ്ടെന്നത് നടുക്കുന്ന കാര്യമാണ്. ഇത്തരം പെണ്‍കുട്ടികളെ കുറ്റവാളികളാക്കാനാണ് എല്ലാവര്‍ക്കും തിടുക്കം. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും സുനിത കൃഷ്ണന്‍ പറയുന്നു.

ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം നടന്നു. സുനിത കൃഷ്ണന്റെ ഭര്‍ത്താവ് രാജേഷ് ടച്ച്‌വര്‍ഡിസംബര്‍ അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും.

ആന്ധ്രപ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളാണ് “എന്റെ” പറയുന്നത്. ഒരേ സമയം തെലുങ്കിലും മലയാളത്തിലും ചിത്രീകരിച്ച “എന്റെ”യിലെ സംഭവങ്ങളെല്ലാം യാഥാര്‍ത്ഥ്യമാണ്.

ദുര്‍ഗ എന്ന പെണ്‍കുട്ടിയാണ് “എന്റെ”യിലെ കേന്ദ്രകഥാപാത്രം. ദുര്‍ഗയിലൂടെ ജീവിതത്തിന്റെ കറുത്ത അധ്യായങ്ങള്‍ തുറന്നുകാട്ടുകയാണ് രാജേഷ്. ലൈംഗിക ചൂഷണത്തിലേക്ക് നയിക്കപ്പെടുന്ന മനുഷ്യരെയും  ഇരകളുടെ ജീവിത ദുര്യോഗവും “എന്റേ”യിലൂടെ അനാവരണം സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

ലക്ഷ്മി മേനോന്‍, നീനാകുറുപ്പ്, അനൂപ് അരവിന്ദ്, സുനില്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സംവിധായകന്‍ തന്നെയാണ് തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more