| Wednesday, 15th August 2012, 9:30 am

ബഹിരാകാശത്ത് നിന്നും സുനിതാ വില്യംസിന്റെ സ്വാതന്ത്ര്യദിനാശംസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വാതന്ത്ര്യദിനാംശകള്‍ ഇന്ത്യയില്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് ഭൂമിയ്ക്ക് പുറത്ത്, ബഹിരാകാശത്തില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു സ്വാതന്ത്ര്യദിനാംശസ എത്തി. []

നാസയുടെ ബഹിരാകാശ നിലയത്തില്‍ നിന്നും സുനിതാ വില്യംസാണ് എല്ലാ ഇന്ത്യക്കാര്‍ക്കുമായി സ്വാതന്ത്ര്യദിനത്തിന്റെ ആശംസ നേര്‍ന്നത്. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഭൂമിക്ക് പുറത്ത് ത്രിവര്‍ണ പതാകയുമായി ഒരു ഇന്ത്യന്‍ വംശജ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത് ഒരു ചരിത്രസംഭവം കൂടിയാണ്.

ഇന്ത്യന്‍പതാകയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് സുനിത എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസ നേര്‍ന്നത്. നാസയുടെ പേടകത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി ഇന്ത്യയെ അഭിസംബോധന ചെയ്ത സുനിത വില്യംസിന് മുന്നില്‍ ഇന്ത്യക്കാര്‍ക്ക് നമിക്കാം.

അമേരിക്കയെ പ്രതിനിധാനം ചെയ്താണ് സുനിത ബഹിരാകാശത്തെത്തിയത്. എന്നാല്‍ ഇന്ത്യയുടെ ഭാഗമായതിനാലാണ് കൂടുതല്‍ അഭിമാനം കൊള്ളുന്നതെന്നും മഹത്തായ ഇന്ത്യന്‍ സംസ്‌കാരം തന്റെ ഉള്ളിലുണ്ടെന്നും സുനിതാ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

ബഹിരാകാശത്തുനിന്നും ഇന്ത്യയുടെ സ്വാതന്ത്ര്യദിനാശംസ കൈമാറാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നു. ഇന്ത്യയിലെ എല്ലാജനങ്ങള്‍ക്കും എന്റെ അകമഴിഞ്ഞ ആശംസകള്‍. സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാത്മാക്കളെ ഈ വേളയില്‍ സ്മരിക്കുന്നു- സുനിത സന്ദേശത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more