കോഴിക്കോട്: ഗാന്ധിയെ ഏറ്റെടുക്കുന്ന ഹിന്ദുത്വ ശക്തികളുടെ നിലപാടിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷ ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുനില്‍ പി ഇളയിടം.
ഗാന്ധിജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ ലേഖനം മാതൃഭൂമി പത്രത്തില്‍ അച്ചടിച്ചു വന്നതിലും അദ്ദേഹം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
ഇങ്ങനെ പോയാല്‍ ഹിന്ദ് സ്വരാജിനെ ഹിന്ദു സ്വരാജ് ആക്കുമെന്നും മാതൃഭൂമി പോലൊരു പത്രം അതിന്റെ സ്ഥാപക പത്രാധിപരായിരുന്ന കെ. പി കേശവ മേനോനെ വിസ്മരിക്കുകയാണെന്നും സുനില്‍ .പി. ഇളയിടം പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇങ്ങനെ പോയാല്‍ ഹിന്ദ് സ്വരാജിനെ അവര്‍ ഹിന്ദു സ്വരാജ് ആക്കി മാറ്റും’ സുനില്‍ .പി. ഇളയിടം പറഞ്ഞു.
ഗാന്ധിജിയുടെ രക്തം ചിന്തിയ മണ്ണിന്റെ ചിത്രവും ഗാന്ധിക്ക് നേരെ നിറയൊഴിച്ച പ്രത്യയശാസ്ത്ര വക്താവിന്റെ ഗാന്ധി സ്തുതിയും ഒരേ പത്രത്താളില്‍ അച്ചടിച്ചുവരുന്ന വിചിത്ര കാലമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഗോഡ്‌സെയും ഗാന്ധിയെയും താരതമ്യം ചെയ്ത് എന്‍.വി കൃഷ്ണവാര്യര്‍ എഴുതിയ കവിത ഇടക്കെങ്കിലും നിലവിലെ മാതൃഭൂമി പത്രാധിപര്‍ മറിച്ചു നോക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പിറന്ന മാതൃഭൂമി പോലൊരു പത്രം, അതിന്റ സ്ഥാപക പത്രാധിപരായിരുന്ന കെ.പി കേശവമേനോനെയടക്കം വിസ്മരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗോഡ്സെയെയും ഗാന്ധിയെയും താരതമ്യം ചെയ്തുകൊണ്ട് എന്‍.വി കൃഷ്ണവാര്യര്‍ എഴുതിയ കവിത മാതൃഭൂമിയിലെ ഇപ്പോഴത്തെ പത്രാധിപര്‍ ഇടക്കെങ്കിലും വായിക്കുന്നത് നല്ലതാണ്’. സുനില്‍ .പി. ഇളയിടം പറഞ്ഞു.
‘മതം-രാഷ്ട്രീയം-മനുഷ്യന്‍ ഗാന്ധിയുടെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.