മുപ്പത് വര്‍ഷത്തോളം നീണ്ട കരിയറിനെ കുറിച്ചും സിനിമാമേഖലയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും സംസാരിക്കുകയാണ് ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി. തനിക്ക് സംഭവിച്ച തെറ്റുകളെ കുറിച്ചും ബോളിവുഡിലെ പുതിയ തലമുറയെ കുറിച്ചുമെല്ലാം ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകന്‍ അഹാന്‍ ഷെട്ടി സിനിമയിലെത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സുനില്‍ ഷെട്ടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ബോളിവുഡിലെ യുവനടന്മാരായ ആയുഷ്മാന്‍ ഖുരാനയെയും ടൈഗര്‍ ഷറോഫിനെയും സുനില്‍ ഷെട്ടി പ്രത്യേകം അഭിനന്ദിച്ചു.
തന്റെ സിനിമാ ജീവിതം മകന് വഴികാട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ബോക്‌സ് ഓഫീസുകളെ കുറിച്ചാണ് പറയുന്നത്. ബോക്‌സ് ഓഫീസും ആളുകളുടെ പ്രതികരണവും വെച്ച് തന്നെയാണ് എല്ലാവരും കരിയര്‍ തുടങ്ങുന്നത്.
ആരും ഇന്ന് സുനില്‍ ഷെട്ടിയെ വെച്ച് 50 കോടി മുടക്കാന്‍ തയ്യാറാവില്ല, പക്ഷെ അക്ഷയ് കുമാറിനെ വെച്ച് 500 കോടിയുടെ പടമെടുക്കാന്‍ അവര്‍ തയ്യാറാകും. എനിക്ക് കുറേ തെറ്റുപറ്റിയിട്ടുണ്ട്. പക്ഷെ അതൊക്കെ എന്റെ മകന് ഒരു പാഠമായിരിക്കും,’ സുനില്‍ ഷെട്ടി പറഞ്ഞു.
വില്ലനും ഹീറോയും സഹനടനുമെല്ലാമായി ബോളിവുഡില്‍ തിളങ്ങിയ സുനില്‍ ഷെട്ടിയുടെ മോഹ്‌ര, ബോര്‍ഡര്‍, കാന്‍തേ, സബൂത്, ഹേരാ ഫേരി, ഡസ്‌കന്‍, മേം ഹൂം നാ, ഹു തു തു എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക