| Thursday, 1st April 2021, 2:34 pm

സാമ്പത്തിക സംവരണത്തിലടക്കം വിയോജിപ്പുണ്ട്, എന്നുകരുതി വിമര്‍ശനങ്ങള്‍ വലതുപക്ഷത്തിന്റെ ആയുധമാകാന്‍ അനുവദിക്കാറില്ല: സുനില്‍ പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താന്‍ ഇടതുപക്ഷത്തിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വലതുപക്ഷത്തിന്റെ ആയുധമാകാന്‍ അനുവദിക്കാറില്ലെന്നും എന്നുവെച്ച് ഒന്നും മിണ്ടാതിരിക്കാറില്ലെന്നും സുനില്‍ പി. ഇളയിടം. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി ചന്ദ്രശേഖരന്‍ വധത്തെ മുന്‍നിര്‍ത്തി മാതൃഭൂമിയില്‍ വിമര്‍ശനപരമായി താന്‍ എഴുതിയിരുന്നുവെന്നും അതിനെതിരെ ദേശാഭിമാനിയില്‍ വിമര്‍ശനപരമ്പര തന്നെ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു.എ.പി.എ, സോഷ്യല്‍മീഡിയ നിയന്ത്രണം തുടങ്ങിയവയ്‌ക്കെതിരേയും താന്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ടെന്നും സാമ്പത്തിക സംവരണത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സുനില്‍ പി. ഇളയിടം പറയുന്നു.

എന്നാല്‍ അതൊന്നും വലതുപക്ഷത്തിന്റെ ആയുധമാകാതെ നോക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വ്യക്തിപരമായ എന്റെ ബോധ്യങ്ങളെക്കാള്‍ കവിഞ്ഞ സാമൂഹികപ്രാധാന്യവും ആവശ്യകതയും പ്രസ്ഥാനത്തിനുണ്ട് എന്ന ധാരണയോടെയാണ് ഞാന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ളത്’, സുനില്‍ പി. ഇളയിടം പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunil P Ilayidom About His Speech View Left Politics

Latest Stories

We use cookies to give you the best possible experience. Learn more