2024 ഐ.പി.എല്ലില്‍ കിരീട ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് ഓപ്പണര്‍ സുനില്‍ നരെയ്ന്‍ കാഴ്ചവെച്ചത്. ഒട്ടനവധി റെക്കോഡുകള്‍ നേടിയാണ് താരം ടി-20 ലീഗില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 2024 മേജര്‍ ലീഗ് ക്രിക്കറ്റില്‍ എല്‍.എ നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം സുനില്‍ നരെയ്ന്‍ കളിക്കുന്നത്. എന്നാല്‍ ലീഗില്‍ വളരെ മോശം പ്രകടനമാണ് കഴിഞ്ഞ നാല് മത്സരങ്ങളിലും താരം കാഴ്ചവെക്കുന്നത്. ആദ്യ കളിയില്‍ രണ്ട് റണ്‍സും പിന്നീട് ആറ്, അഞ്ച് എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്തത്. ഒടുവില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വാഷിങ്ടണ്‍ ഫ്രീഡത്തിനെതിരെ പൂജ്യം റണ്‍സിനും താരം പുറത്തായിരുന്നു.
ഇതോടെ ലോക ക്രിക്കറ്റില്‍ ഒരു നാണംകെട്ട റെക്കോഡും താരത്തെ തേടി വന്നിരിക്കുകയാണ്. ടി-20യില്‍ ഏറ്റവും കൂടുതല്‍ പൂജ്യം റണ്‍സിന് പുറത്തായ താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതാണ് സുനില്‍. 45 ഡക്കാണ് താരത്തിനുള്ളത്. ഈ ലിസ്റ്റില്‍ ഒന്നാമത് ഉണ്ടായിരുന്ന അലക്‌സ് ഹേല്‍ല്‍സിനെ മറികടന്നാണ് നാണക്കേടിന്റെ റെക്കോഡ് സുനില്‍ സ്വന്തമാക്കിയത്.
ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഡക്ക് ആയ താരം, എണ്ണം എന്ന ക്രമത്തില്‍
സുനില്‍ നരെയ്ന്‍ – 45
അലക്‌സ് ഹേല്‍സ് -43
റാഷിദ് ഖാന്‍ – 42
ഗ്ലെന്‍ മാക്‌സ് വെല്‍ – 33
പോള്‍ സ്‌റിര്‍ലിങ് – 32
ജോണ്‍സണ്‍ റോയ് റിലീ റൂസോ – 31
ക്രിസ് ഗെയ്ല്‍ – 30
രോഹിത് ശര്‍മ – 30
മത്സരത്തില്‍ 8 വിക്കറ്റിനാണ് വാഷിങ്ടണ്‍ ഫ്രീഡം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് 18.4 ഓവറില്‍ 129 റണ്‍സിന് പുറത്തായപ്പോള്‍ വെറും രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് ആണ് ഫ്രീഡം അടിച്ചെടുത്തത്. നാല് ഓവര്‍ അവശേഷിക്കുമ്പോളാണ് ടീമിന്റെ വിജയം.
Content Highlight: Sunil Narine In Unwanted Record Achievement