കഴിഞ്ഞദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് നേടിയത്. പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 17.2 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു.
കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ 39 പന്തില്‍ 85 റണ്‍സ് നേടിയാണ് സുനില്‍ നരേന്‍ തകര്‍ത്തടിച്ചത്. ഏഴ് സിക്‌സും ഏഴ് ഫോറും അടക്കമാണ് നരേന്‍ ദല്‍ഹി ബൗളിങ് നിരയെ അടിച്ച് പറത്തിയത്. 217.95 സ്‌ട്രൈക്ക് റേറ്റിലാണ് വെസ്റ്റ് ഇന്‍ഡീസ് താരം അടിച്ചെടുത്തത്. നരേന്റെ മിന്നും പ്രകടനമാണ് ടീമിനെ തുടക്കലേ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്.
𝙉𝙖𝙧𝙞𝙣𝙚 𝘽𝙡𝙞𝙩𝙯 𝙖𝙩 𝙑𝙞𝙯𝙖𝙜 💥pic.twitter.com/AI3DU6rqNe
— Cricket.com (@weRcricket) April 3, 2024
ഇതോടെ താരം ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് സുനില്‍ നരേന്‍ സ്വ്ന്തമാക്കിയത്.
ഐ.പി.എല്ലില്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരം, ഫിഫ്റ്റിയുടെ എണ്ണം
ഡേവിഡ് വാര്‍ണര്‍ – 6
സുനില്‍ നരേന്‍ – 3*
ജോസ് ബട്ട്‌ലര്‍ – 3
ക്രിസ് ഗെയ്ല്‍ – 3
Sunil Narine missed out on a half-century against RCB, so he feasted on the Delhi Capitals attack with a new individual top score!#DCvsKKR pic.twitter.com/FDLKyEdPp8
— Cricket.com (@weRcricket) April 3, 2024
നരേന് പുറമെ അന്‍ക്രിഷ് രഘുവാംഷി 27 പന്തില്‍ 54 റണ്‍സും ആന്ദ്രേ റസല്‍ 19 പന്തില്‍ 41 റണ്‍സും റിങ്കു സിങ് എട്ട് പന്തില്‍ 26 റണ്‍സും നേടി മിന്നിത്തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.
ദല്‍ഹി ബാറ്റിങ്ങില്‍ നായകന്‍ റിഷബ് പന്ത് 25 പന്തി 55 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 32 പന്തില്‍ 54 റണ്‍സും നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
Content Highlight: Sunil Narine In Record Achievement