ഐ.പി.എല്ലിന്റെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരേയ്ന്‍. ഐ.പി.എല്ലിന്റെ എല്ലാ സീസണുകളില്‍ നിന്നുമായി 100 കോടിയാണ് താരം പ്രതിഫലമായി നേടിയത്.
ഡിവില്ലിയേഴ്‌സിന് ശേഷം നൂറ് കോടി പ്രതിഫലം വാങ്ങുന്ന വിദേശതാരം കൂടിയാണ് നരേയ്ന്‍.
2012 മുതലാണ് നരേയ്ന്‍ ഐ.പി.എല്ലിന്റെ ഭാഗമാവുന്നത്. തുടര്‍ന്നിങ്ങോട്ടുള്ള എല്ലാ സീസണുകളിലും താരം കൊല്‍ക്കത്ത ടീമിലെ സ്ഥിര സാനിധ്യമായിരുന്നു.
134 കളികളില്‍ നിന്നുമായി 24.53 ആവറേജില്‍ 143 വിക്കറ്റുകളാണ് നരേയ്ന്‍ സ്വന്തമാക്കിയത്. ഇതുകൂടാതെ നാല് അര്‍ധസെഞ്ച്വറിയടക്കം 954 റണ്‍സും താരം ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് സംഭാവന ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കരീബിയന്‍ ടീമിന്റെ വിശ്വസ്തനായ പോരാളിയാണ് നരേയ്ന്‍. ഏതൊരു ബാറ്ററേയും കറക്കിവീഴ്ത്താന്‍ കെല്‍പുള്ള ‘കുത്തിത്തിരിപ്പന്‍’ പന്തുകളാണ് നരേയ്‌ന്റെ പ്രധാന ആകര്‍ഷണം.
ഐ.പി.എല്‍ കൂടാതെ മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലേയും ഫാന്‍ ഫേവറിറ്റാണ് താരം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിബാംഗോ നൈറ്റ് കിംഗ്‌സിനും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്ക പ്ലട്ടൂണിനും വേണ്ടിയാണ് താരം കളിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sunil Narine earns 100cr from IPL