| Monday, 8th April 2024, 2:47 pm

ബ്ലെസി ചേട്ടൻ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും നോ എന്നായിരുന്നു എന്റെ മറുപടി: സുനിൽ കെ.എസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സിനിമാട്ടോഗ്രഫെർ സുനിൽ കെ.എസ്. സംവിധായകൻ രതീഷ് അമ്പാട്ടാണ് തന്നെ വിളിച്ചിട്ട് ബ്ലെസിക്ക് ഒരു ഡി.ഒ.പിയെ ആവശ്യമുണ്ട് പേര് പറയട്ടെ എന്ന് ചോദിക്കുന്നതെന്ന് സുനിൽ പറഞ്ഞു.

താൻ നോക്കാമെന്ന് പറഞ്ഞെന്നും ബ്ലെസിയെ നേരിൽ പോയി കണ്ടെന്നും സുനിൽ പറയുന്നുണ്ട്. എന്നാൽ തങ്ങൾ മീറ്റ് ചെയ്തപ്പോൾ ബ്ലെസി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം താൻ നോ എന്നാണ് മറുപടി നൽകിയതെന്നും സുനിൽ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രതീഷ് അമ്പാട്ട് എന്നെ ആദ്യം വിളിച്ചിട്ട് ബ്ലെസി ചേട്ടന് ഒരു ഡി.ഒ.പിയെ ആവശ്യമുണ്ട് പേര് പറയട്ടെ എന്ന് ചോദിച്ചു. ആടുജീവിതം അല്ലേ? ആർക്കായാലും ചെയ്യാൻ ആഗ്രഹം ഉണ്ടാവില്ലേ എന്ന് പറഞ്ഞു. നോക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് ആദ്യമായിട്ട് ഞാൻ ബ്ലെസി ചേട്ടനെ മീറ്റ് ചെയ്യുന്നത്.

മീറ്റ് ചെയ്തപ്പോൾ ഏറ്റവും വലിയ കോമഡി ബ്ലെസി ചേട്ടൻ ചോദിച്ച എല്ലാ ചോദ്യത്തിന്റെ ഉത്തരവും എനിക്ക് നോ ആയിരുന്നു. ആദ്യം ചോദിച്ച ചോദ്യം പുസ്തകം വായിക്കാറുണ്ടോ, അവസാനം വായിച്ച ബുക്ക് ഏതാണെന്ന് എന്നാണ്. വായന തീരെ ഇല്ലാത്ത ആളാണ് ഞാൻ. അടുത്തകാലത്തൊന്ന് വായിച്ചിട്ടില്ല വളരെ കൊച്ചിലൊക്കെ വായിച്ചിട്ടുള്ളൂ എന്ന് പറഞ്ഞു.

പിന്നെ അടുത്തകാലത്ത് കണ്ട സിനിമ ഏതെന്ന് ചോദിച്ചു. സിനിമ കാഴ്ചയും വളരെ കുറവാണ്. യാത്രയൊക്കെ ആയതുകൊണ്ട് കാണാറില്ല. അഡ്വെർടൈസ്മെന്റ് ചെയ്യുന്നതുകൊണ്ട് റഫറൻസ് വീഡിയോസ് ഒക്കെ അതായിരുന്നു. ഇൻറർനാഷണൽ ഒക്കെയായിരുന്നു കാണാറുള്ളത്. അങ്ങനത്തെ തരത്തിലുള്ള വീഡിയോസ് മാത്രമേ കാണാറുള്ളൂ.

സിനിമ കാണാറുണ്ട് നല്ല സിനിമകൾ മാത്രമാണ് കാണാറുള്ളത്. ഇതെല്ലാം നോ പറഞ്ഞു. ശരി നോക്കാം എന്ന് ബ്ലെസി ചേട്ടൻ പറഞ്ഞിട്ട് സ്ക്രിപ്റ്റ് വായിക്കാൻ പറഞ്ഞു. വായിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ട് ചില സാധനങ്ങളൊക്കെ കൊണ്ട് ചേട്ടന്റെ അടുത്ത് ചെന്നു. അങ്ങനെ ഇരുന്നു സംസാരിച്ചപ്പോൾ ബ്ലെസി ചേട്ടൻ തോന്നിയിട്ടുണ്ടാവും ഞങ്ങൾ രണ്ടുപേരും ഒരേ പേജിലാണെന്ന്,’ സുനിൽ കെ.എസ്. പറഞ്ഞു.

Content Highlight: Sunil KS about how he entered in aadujeevitham movie

We use cookies to give you the best possible experience. Learn more