| Tuesday, 27th February 2024, 4:26 pm

പ്രമുഖതാരങ്ങൊളൊന്നും വേണ്ട ഇന്ത്യക്ക് ജയിക്കാൻ: പ്രതികരണവുമായി സുനിൽ ഗാവസ്‌കർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയുടെ നാലാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും രോഹിത്തിനും സംഘത്തിനും സാധിച്ചു.

ഇന്ത്യന്‍ ടീമില്‍ പ്രമുഖ താരങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു രോഹിത്തും സംഘവും ഇംഗ്ലണ്ടിനെതിരായുള്ള പരമ്പര സ്വന്തമാക്കിയത്. വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രധാന താരങ്ങള്‍ ഇല്ലാതെയായിരുന്നു ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ കളത്തില്‍ ഇറങ്ങിയത്.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

മത്സരങ്ങള്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് വലിയ താരങ്ങളുടെ പേരുകള്‍ ആവശ്യമില്ലെന്നും കളി ജയിക്കാന്‍ വലിയ ഹൃദയം ഉണ്ടായാല്‍ മതിയെന്നുമാണ് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്.

‘ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കിയതില്‍ അതിശയിക്കാനില്ല. യുവതാരങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ ഇന്ത്യ അത് ചെയ്തുകാണിച്ചതാണ്. എന്നാല്‍ വമ്പന്‍ താരങ്ങളെ ഇന്ത്യ വിജയിക്കുമ്പോള്‍ ഒഴിവാക്കാന്‍ സാധിക്കില്ല.

മത്സരങ്ങള്‍ വിജയിക്കാന്‍ ഒരു വലിയ ഹൃദയം ആവശ്യമാണ്. അത് ഓരോ താരങ്ങള്‍ക്കും ഉണ്ടെങ്കില്‍ നിങ്ങള്‍ വിജയിക്കും. ഓരോരുത്തര്‍ക്കും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ അത് പിന്തുടരുക അത് സ്വന്തം രാജ്യത്തെ വലിയ വിജയങ്ങളില്‍ എത്തിക്കും,’ സുനില്‍ ഗവാസ്‌കര്‍ ഇന്ത്യാ ടുഡേയിലൂടെ പറഞ്ഞു.

യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ എന്നിവരെ പ്രശംസിച്ചു കൊണ്ടും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള സമയം വളരെ ആവേശം നിറഞ്ഞതാണ്. യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ തുടങ്ങിയ യുവതാരങ്ങള്‍ ടെസ്റ്റില്‍ വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്.

ജെയ്സ്വാള്‍ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സൗത്ത് ആഫ്രിക്കയില്‍ മാത്രമാണ് അവന്‍ കുറച്ചു ബുദ്ധിമുട്ടിയത്. എന്നാല്‍ കളിക്കളത്തില്‍ അവന്റെ ടെക്‌നിക്കുകള്‍ വളരെ വലുതാണ്. സര്‍ഫറാസ് ഖാനും മികച്ച ഒരു താരമാണ്.

ജുറെല്‍ വളരെ ശാന്തനായ ഒരു താരമാണ്. കളിക്കളത്തില്‍ വലിയ അനുഭവസമ്പത്ത് ഇല്ലാഞ്ഞിട്ട് കൂടി അവന്‍ മികച്ച പ്രകടനമാണ് നടത്തിയത്,’ സുനില്‍ ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം നടക്കുന്നത്. ധര്‍മശാലയാണ് വേദി.

Content Highlight: Sunil Gavasker talks about Indian cricket team performance

We use cookies to give you the best possible experience. Learn more