ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ തലകുനിച്ചത്. ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്‌ട്രേലിയയുമായി നടക്കുന്ന പരമ്പര നവംബര്‍ 22ാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.
ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി വമ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്ന വിശ്വാസത്തിലാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. പെര്‍ത്തില്‍ മുമ്പ് വിരാട് സെഞ്ച്വറി നേടിയിട്ടുണ്ടെന്നും അത് വിരാടിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
‘2018-19 വര്‍ഷത്തില്‍ പെര്‍ത്തിലെ ഏറ്റവും മികച്ച സെഞ്ച്വറികളിലൊന്ന് വിരാടിന് നേടാന്‍ സാധിച്ചത്. ഇത് അവന് നല്‍കുന്ന ആത്മവിശ്വാസം വലുതായിരിക്കും. തീര്‍ച്ചയായും, തുടക്കത്തില്‍ അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യം ആവശ്യമാണ്. എങ്കിലും നല്ലൊരു തുടക്കം കിട്ടിയാല്‍ അവന്‍ വലിയ റണ്‍സ് നേടും,’ സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
എന്നിരുന്നാലും കിവീസിനെതിരെയുള്ള വിരാടിന്റെ മോശം ഫോം ആരാധകരെയും മാനേജ്‌മെന്റിനേയും ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബാറ്റിങ്ങിന് അനുയോജ്യമായ പെര്‍ത്തിലെ പിച്ചില്‍ വിരാടിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ വിജയം സ്വന്തമാക്കുമോ എന്നത് കണ്ടറിയണം.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.
ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്
Content Highlight: Sunil Gavaskar Talking Virat Kohli