ആദ്യ പന്തില്‍ ഫോര്‍ അടിച്ച് തുടങ്ങിയിട്ട് ഒരു കാര്യവുമില്ല; കോഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍
Sports News
ആദ്യ പന്തില്‍ ഫോര്‍ അടിച്ച് തുടങ്ങിയിട്ട് ഒരു കാര്യവുമില്ല; കോഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th April 2024, 2:01 pm

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ചലഞ്ചേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 206 റണ്‍സ് മറികടക്കാനാകാതെ 8 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സിന് ചരിയുകയായിരുന്നു ഹൈദരബാദ്.

ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്ലി 43 പന്തില്‍ നിന്നും ഒരു സിക്സും നാല് ഫോറും അടക്കം 51 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ താരം ഓറഞ്ച് ക്യാപിന് വേണ്ടി മാത്രമാണ് ബാറ്റ് ചെയ്യുന്നതെന്ന് പറയുകയാണ് ആരാധകര്‍. പതിഞ്ഞ താളത്തില്‍ കളിച്ച് 50 റണ്‍സ് തികക്കുന്ന വിരാടിന്റെ കളിയില്‍ ആരാധകര്‍ തൃപ്തരല്ലായിരുന്നു. എന്നാല്‍ വിരാടിന്റെ കളിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

‘കോഹ്‌ലി സിംഗിള്‍സ് മാത്രമാണ് എടുത്തിട്ടുള്ളത്. കാര്‍ത്തിക്, ലോംറോര്‍ തുടങ്ങിയ വമ്പന്‍ ഹിറ്റര്‍മാര്‍ ഇനിയും ബാറ്റ് ചെയ്യാനുണ്ട്, ആര്‍.സി.ബി കൂടുതല്‍ റിസ്‌ക് എടുക്കാന്‍ തുടങ്ങേണ്ടതുണ്ടായിരുന്നു. സിംഗിളില്‍ ഒതുങ്ങിപ്പോകാതിരിക്കാന്‍ നാലാമത്തെ സിക്സ് അടിക്കാന്‍ പാടിദാര്‍ മനസ്സ് കാണിച്ചു. അത്തരത്തിലുള്ള അവസരങ്ങള്‍ മുതലെടുക്കുകയാണ് പ്രധാനം,’ ഗവാസ്‌കര്‍ കമന്ററിയില്‍ പറഞ്ഞു.

‘കോഹ്‌ലി തന്റെ സമീപനം മാറ്റി കൂടുതല്‍ റിസ്‌ക് എടുക്കാന്‍ തുടങ്ങേണ്ടതുണ്ട്. കണക്റ്റുചെയ്യാന്‍ അവന്‍ പാടുപെട്ടിട്ടുണ്ടെങ്കിലും, അവന്‍ വലിയ ഹിറ്റിലേക്ക് പോകണം. പ്രതിരോധത്തില്‍ കളിച്ചാല്‍ അത് എളുപ്പമാകില്ല. ആദ്യ പന്ത് ബൗണ്ടറിയില്‍ തുടങ്ങിയെങ്കിലും 14, 15 ഓവറില്‍ അവന്റെ സ്‌ട്രൈക്ക് റേറ്റ് 118 ആണ്. പക്ഷേ തന്റെ ശക്തി കാണിക്കാന്‍ അവന് കഴിവുണ്ട്,’ മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sunil Gavaskar Talking About Virat Kohli