500 റണ്‍സ് നേടിയിട്ട് ഒരു പ്രയോജനവുമില്ല; സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
Sports News
500 റണ്‍സ് നേടിയിട്ട് ഒരു പ്രയോജനവുമില്ല; സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th May 2024, 11:14 am

ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെ 36 റണ്‍സിനാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 175 റണ്‍സ് ആണ് ടീം നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ധ്രുവ് ജുറേല്‍ നേടിയ അര്‍ധ സെഞ്ച്വറിയും മികവ് മാത്രമായിരുന്നു രാജസ്ഥാന് തുണയായി ഉണ്ടായത്. 35 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് താരം അടിച്ചത്. ക്യാപ്റ്റന്‍ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നതും ടീമിന്റെ തോല്‍വിയെ ബാധിച്ചു. 11 പന്തില്‍ നിന്ന് 10 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. ടീമിന്റെ നിര്‍ണായക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിയാന്‍ പരാഗിന് 10 പന്തില്‍ വെറും ആറ് റണ്‍സാണ് എടുക്കാന്‍ സാധിച്ചത്.

സഞ്ജു സാംസണും റിയാന്‍ പരാഗും 17ാം സീസണില്‍ 500 റണ്‍സില്‍ അധികം നേടിയെങ്കിലും നിര്‍ണായക സമയത്ത് ഇരുവരും പരാജയപ്പെട്ടെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇരുവരും ഫാന്‍സി ഷോട്ടുകള്‍ കളിക്കുകയും ടീമിനെ കുഴപ്പത്തിലാക്കുകയും ചെയ്തുവെന്നാണ് ഗവാസ്‌കര്‍ ആരോപിച്ചു.

‘500 റണ്‍സ് നേടിയിട്ട് എന്ത് പ്രയോജനം? ഫാന്‍സി ഷോട്ടുകള്‍ കളിച്ചാണ് അവര്‍ പുറത്തായത്. നിങ്ങളുടെ ഫ്രാഞ്ചൈസിക്ക് ഒരു ഗെയിം വിജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആരും ഒന്നും കണക്കിലെടുക്കില്ല. അശ്രദ്ധമായ സ്ട്രോക്കാണ് സാംസണ്‍ കളിച്ചത്.

‘ഇതാണ് അദ്ദേഹത്തിന്റെ പ്രശ്നം, അതുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയാതിരുന്നത്. കൃത്യമായ ഷോട്ട് സെലക്ഷന്‍ അദ്ദേഹത്തിനില്ല. അദ്ദേഹം അത് തിരുത്തുമെന്നും 2024ലെ ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

 

Content Highlight: Sunil Gavaskar Talking About Sanju samson And Riyan Parag