അവര്‍ക്ക് നീണ്ട വിശ്രമം നല്‍കിയത് ശരിയല്ല; വമ്പന്‍ പ്രസ്താവനയുമായി സുനില്‍ ഗവാസ്‌കര്‍
Sports News
അവര്‍ക്ക് നീണ്ട വിശ്രമം നല്‍കിയത് ശരിയല്ല; വമ്പന്‍ പ്രസ്താവനയുമായി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th August 2024, 4:54 pm

സെപ്റ്റംബപര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ ടീമുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം കൊടുത്തിരിക്കുകയാണ് ബി.സി.സി.ഐ.

സീനിയര്‍ താരങ്ങള്‍ക്ക് ബംഗ്ലാദേശിനോടും ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടുമുള്ള പരമ്പര വരാനിക്കുകയാണെന്നും അവര്‍ക്ക് പരിക്ക് പറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് ബി.സി.സി.ഐ അറിയച്ചത്.

സെപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്ള പരമ്പരയാണ് അടുത്ത അസൈന്‍മെന്റ്. രോഹിത്തിനും വിരാടിനും നീണ്ട വിശ്രമം നല്‍കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. താരങ്ങള്‍ക്ക് നീണ്ട ഇടവേളകള്‍ നല്‍കുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുമെന്നും അതിനാല്‍ രോഹിത്തും വിരാടും ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കണമെന്നുമാണ് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്

‘വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ദുലീപ് ട്രോഫിയിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചില്ല, അതിനാല്‍ അവര്‍ക്ക് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലേക്ക് വരുമ്പോള്‍ പരിശീലനമൊന്നും ഉണ്ടാകില്ല. ഇത് അത്ര നല്ല രീതി അല്ല.

ജസ്പ്രീത് ബുംറയെപ്പോലുള്ള ചിലരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്, പക്ഷേ ബാറ്റര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. നീണ്ട ഇടവേള നിങ്ങളുടെ പ്രകടനത്തെയും മെമ്മറിയെയും ബാധിക്കും. നിങ്ങള്‍ മുന്‍കാലങ്ങളില്‍ സ്ഥാപിച്ച ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ കഴിയില്ല,’ഗവാസ്‌കര്‍ മിഡ്‌ഡേയ്ക്കുള്ള തന്റെ കോളത്തില്‍ എഴുതി.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

 

Content Highlight: Sunil Gavaskar Talking About Rohit Sharma And Virat