ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്.
ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
സാമിനെ പറഞ്ഞയച്ചാണ് ബുംറ വേട്ടയ്ക്ക് തുടക്കമിട്ടത്. ഖവാജയേയും സ്മിത്തിനേയും പറഞ്ഞയച്ച് സിറാജും മികവ് പുലര്‍ത്തി. നാല് വിക്കറ്റ് വീഴ്ത്തിയാണ് ബുംറ തിളങ്ങിയത്.
എന്നാല്‍ ഇന്ത്യയുടെ ബൗളിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഗുഡ് ലങ്ത് പന്തുകളില്‍ നല്ല ബൗണ്‍സ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചത്. ഇതിന് ഇന്ത്യയുടെ ബൗളിങ് കോച്ചായ മോണി മോര്‍ക്കല്‍ ഉത്തരം പറയണമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘മോര്‍ണീ മോര്‍ക്കല്‍ ഇതിനെക്കുറിച്ച് ഉത്തരം നല്‍കണം. ഒരു പേസര്‍ എന്ന നിലയില്‍ ബൗണ്‍സറുകള്‍ എറിയുന്നതില്‍ അദ്ദേഹം പ്രശസ്തനായിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, കളിയുടെ ഈ സുപ്രധാന സമയത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അത് നഷ്ടമായി. തന്ത്രങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇത് വളരെക്കാലം ചെയ്യാന്‍ കഴിയില്ല,’ സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
ഇന്ത്യയുടെ മുന്നിലുള്ള നിര്‍ണായക മത്സരത്തില്‍ വിജയം മാത്രമാണ് ലക്ഷ്യം. എന്നിരുന്നാലും ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ 474 റണ്‍സ് നേടിയ ഓസീസ് നിലവില്‍ 200 + റണ്‍സ് നേടിയിട്ടുണ്ട്.
ഒരുവേള ഫോളോ ഓണ്‍ മുമ്പില്‍ കണ്ട ഇന്ത്യയെ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെയും കൂട്ടുകെട്ടാണ് ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. നിതീഷ് കുമാര്‍ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായാണ് സുന്ദര്‍ തിളങ്ങിയത്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ 369 റണ്‍സാണ് നേടിയത്. നിതീഷ് 114 റണ്‍സും സുന്ദര്‍ 50 റണ്‍സും നേടി പുറത്താകുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 82 റണ്‍സും നേടി ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.
Content Highlight: Sunil Gavaskar Talking About Morne Morkal