ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ളത് ബംഗ്ലാദേശിനോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
കഴിഞ്ഞ ടെസ്റ്റ് പരമ്പരയയില്‍ പാകിസ്ഥാനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ ആത്മ വിശ്വാസത്തിലാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെയും രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെയും വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ ബംഗ്ലാദേശ് കൂടുതല്‍ ശക്തരാണെന്ന് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സുനില്‍ ഗവാസ്‌കര്‍.
‘പാകിസ്ഥാനില്‍ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും വിജയിച്ച് ബംഗ്ലദേശ് ശക്തി തെളിയിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്തിയപ്പോഴും അവര്‍ മികച്ച പോരാട്ടമാണ് നടത്തിയത്. പാകിസ്ഥാനെതിരായ പരമ്പര വിജയത്തോടെ ഇന്ത്യയെയും നേരിടാന്‍ അവര്‍ തയ്യാറാണ്,’ഗവാസ്‌കര്‍ മിഡ് ഡേയ്ക്ക് വേണ്ടി തന്റെ കോളത്തില്‍ എഴുതി.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്