ഐ.പി.എല്ലില്‍ പ്ലെയ് ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ മികച്ച പോരാട്ടാണ് പുറത്തെടുക്കുന്നത്. കൊല്‍ക്കത്ത, രാജസ്ഥാന്‍, സണ്‍റൈസേഴ്‌സ്, ചെന്നൈ എന്നീ ടീമുകള്‍ ആദ്യ നാലില്‍ തുടരകയാണ്. എന്നാല്‍ പ്ലെയ് ഓഫ് ഘട്ടത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ടീമുകളില്‍ തുടരില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടി-20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് വേണ്ടിയാണ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലര്‍, ലയാം ലിവിങ്സ്റ്റണ്‍, ഫില്‍ സോള്‍ട്ട്, സാം കരണ്‍, മൊയീന്‍ അലി, ജോണി ബെയര്‍സ്റ്റോ, വില്‍ ജാക്സ്, റീസ് ടോപ്ലെ തുടങ്ങിയ താരങ്ങളാണ് ഐ.പി.എല്‍ വിടുന്നത്. ഇതില്‍ രാജസ്ഥാന്റെ ബട്ലറും കൊല്‍ക്കത്തയുടെ ഫില്‍ സാള്‍ട്ടും പ്ലേ ഓഫ് നഷ്ടപ്പെടുത്തും. ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫിലെത്തിയാല്‍ മൊയീന്‍ അലിയെയും നഷ്ടമാകും.
എന്നാല്‍ ഈ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പറഞ്ഞ രംഗത്ത് വന്നിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ഒരു സീസണ്‍ മുഴുവന്‍ കളിക്കാനാണ് താരങ്ങളെ ഐ.പി.എല്‍ ടീമുകള്‍ വന്‍വില നല്‍കി സ്വന്തമാക്കുന്നതെന്നാണ് ഗാവസ്‌കര്‍ പറയുന്നത്. അങ്ങനെയിരിക്കെ മത്സരം പാതി വഴിയില്‍ ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ഗവാസകര്‍ പറയുന്നത്.
താരങ്ങള്‍ സീസണ്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവര്‍ക്കു നല്‍കുന്ന പ്രതിഫലത്തില്‍ ആനുപാതിക കുറവുവരുത്താം. സമാനമായി താരങ്ങള്‍ക്കുവേണ്ടി വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് നല്‍കുന്ന തുകയിലും കുറവുവരുത്തണമെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.
Content Highlight: Sunil Gavaskar Talking About England Players