ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെ 36 റണ്‍സിനാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 175 റണ്‍സ് ആണ് ടീം നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
തോല്‍വിക്ക് ശേഷം ചെന്നൈയില്‍ മാധ്യമങ്ങളോട് രാജസ്ഥാന്റെ ഹെഡ് കോച്ച് കുമാര്‍ സംഗക്കാര സംസാരിച്ചിരുന്നു. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഇതിന് വേണ്ടി എന്നെ സമീപിച്ചിട്ടുണ്ടായിരുന്നില്ല, ഇന്ത്യയിലെ ഒരു മുഴുവന്‍ സമയ പരിശീലക സ്ഥാനത്തിനായി എന്നെത്തന്നെ സമര്‍പ്പിക്കാനും സമയം ചെലവഴിക്കാനും കഴിയില്ല. റോയല്‍സിനൊപ്പം തുടരുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്,’ സംഗക്കാര പറഞ്ഞു.
അതേസമയം നിര്‍ണയകമായ ക്വാളിഫയറില്‍ മത്സരത്തില്‍ പരാജയപ്പെട്ടതിനെക്കുറിച്ചും സംഗക്കാര പറഞ്ഞിരുന്നു. മികച്ച കൂട്ട് കെട്ട് ഉണ്ടാക്കാന്‍ സാധക്കാത്തതും മിഡില്‍ ഓര്‍ഡറില്‍ ഓര്‍ഡറില്‍ താരങ്ങള്‍ക്ക് സ്ഥിരത കാണിക്കാന്‍ കഴിയാഞ്ഞതുമാണ് ടീമിന്റെ പരാജയത്തിന് കാരണമായതെന്നാണ് സംഗക്കാര പറഞ്ഞത്.
ഹെഡ് കോച്ച് സംബന്ധിച്ചുള്ള വാര്‍ത്തയില്‍ മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളും പരിശീലകരുമായ റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെ ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് എത്തിക്കാന്‍ ബി.സി.സി.ഐ ഓഫര്‍ നല്‍കിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ വാര്‍ത്തകള്‍ ബി.സി.സി.ഐ പ്രസിഡന്റ് ജെയ് ഷാ നിരസിച്ചിരുന്നു.
Content Highlight: Sunil Gavaskar Talking About Coaching For India