രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ഡി-യില്‍ നടന്ന ഛത്തീസ്ഗഡ് – സൗരാഷ്ട്ര മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷവും ഇരു ടീമിനും മത്സരത്തില്‍ ആധിപത്യം നേടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ഛത്തീസ്ഗഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സിന് ഡിക്ലയര്‍ ചെയ്തപ്പോള്‍ സൗരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ട്ത്തില്‍ 478 റണ്‍സും നേടി.
ഛത്തീസ്ഗഡ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കാനിറങ്ങി സൗരാഷ്ട്രക്ക് വേണ്ടി മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇരട്ട സെഞ്ച്വറിയുമായാണ് പൂജാര തിളങ്ങിയത്. 383 പന്തില്‍ 25 ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 234 റണ്‍സാണ് പൂജാര നേടിയത്.
ഇതോടെ താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പലരും ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ പൂജാരയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ താരത്തെ ഇന്ത്യന്‍ ടീമില്‍ പരിഗണിക്കുമോ എന്നാണ് ഗവാസ്‌കര്‍ ചോദിക്കുന്നത്.
103 ടെസ്റ്റ് മത്സരത്തിലെ 176 ഇന്നിങ്‌സില്‍ നിന്ന് 43.60 എന്ന ശരാശരിയില്‍ 7195 റണ്‍സാണ് പൂജാര നേടിയത്. ഓസ്ട്രേലിയയില്‍ നടന്ന 11 ടെസ്റ്റുകളില്‍ നിന്ന് 47.28 ശരാശരിയില്‍ 993 റണ്‍സും വലംകൈയ്യന്‍ ബാറ്റര്‍ നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്ന പൂജാരയെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ നിലവില്‍ സജീവമാണ്.
Content Highlight: Sunil Gavaskar Talking About Cheteshwar Pujara