ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്ട്രേലിയക്ക് മുമ്പില്‍ തലകുനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇതോടെ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്.
എന്നാല്‍ മത്സരത്തിന്റെ ട്രോഫി കൈമാറുന്ന ചടങ്ങില്‍ സ്റ്റേജിലേക്ക് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറിനെ ക്ഷണിച്ചില്ലായിരുന്നു. മുന്‍ താരത്തെ അപമാനിക്കുന്നതിന് തുല്യമായിരുന്നു ഈ പ്രവര്‍ത്തി. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒരു വക്താവ്.
‘അലന്‍ ബോര്‍ഡറിനോടും സുനില്‍ ഗവാസ്‌കറിനോടും വേദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് അഭികാമ്യമായിരുന്നു,’ സി.എ വക്താവ് പ്രസ്താവനയില്‍ പറഞ്ഞത്.
ഇതോടെ ചടങ്ങിലെ സംഭവങ്ങളെക്കുറിച്ച് ഗവാസ്‌കര്‍ പറഞ്ഞത് ഉദ്ധരിച്ച് കോഡ് സ്‌പോര്‍ട്‌സും റിപ്പോര്‍ട്ട് ചെയ്തു.
‘അവതരണ ചടങ്ങില്‍ അലന്‍ ബോര്‍ഡറിനൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിച്ചു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളതാണ്. ഞാന്‍ ഗ്രൗണ്ടിലായിരുന്നു, ഓസ്ട്രേലിയ പരമ്പര നേടിയതില്‍ എനിക്ക് പ്രത്യേകിച്ച് കാര്യമില്ല.
അവര്‍ മികച്ചവരായിരുന്നു, അതുകൊണ്ടാണ് അവര്‍ വിജയിച്ചത്.
ഞാനൊരു ഇന്ത്യക്കാരനാണ്, എന്റെ നല്ല സുഹൃത്ത് അലന്‍ ബോര്‍ഡറിനൊപ്പം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സമ്മാനിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാകുമായിരുന്നു,’ ഗവാസ്‌കറെ ഉദ്ധരിച്ച് കോഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Sunil Gavaskar Talking About BGT Trophy Award Ceremony