മുംബൈ: ഇന്ത്യന്‍ ടീമിലെ കളിക്കാരോട് ബി.സി.സി.ഐ ഇരട്ടനയമാണ് കാണിക്കുന്നതെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഭാര്യ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കോഹ്‌ലിയ്ക്ക് അവധി അനുവദിച്ച ബി.സി.സി.ഐ പക്ഷെ ടി.നടരാജന് തന്റെ മകളെ ഒരു നോക്ക് കാണാന്‍ അവസരം നല്‍കിയില്ലെന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.
യു.എ.ഇയിലെ ഐ.പി.എല്ലിനിടെയായിരുന്നു നടരാജന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായത്. എന്നാല്‍ ഐ.പി.എല്ലിന് പിന്നാലെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നെറ്റ് ബൗളറായും പിന്നീട് അവസാന ഇലവനിലും കയറിയ നടരാജന് നാട്ടിലേക്ക് മടങ്ങാനായില്ല.
ടെസ്റ്റ് ടീമിനൊപ്പം നെറ്റ് ബൗളറായി ഓസ്‌ട്രേലിയയില്‍ തുടരുകയാണ് നടരജാനിപ്പോഴും. എന്നാല്‍ ടീം പ്രഖ്യാപനസമയത്ത് തന്നെ കോഹ്‌ലിയ്ക്ക് ആദ്യ ടെസ്റ്റിന് ശേഷം ബി.സി.സി.ഐ അവധി അനുവദിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറുടെ വിമര്‍ശനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sunil Gavaskar Slams BCCI For Not Allowing T Natarajan To Meet His Daughter While Giving Virat Kohli Paternity Leave