ഐ.പി.എല്ലിന്റെ ഈ സീസണില്‍ മികച്ച പ്രകടനമാണ് ഹാര്‍ദിക്ക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് കാഴ്ചവെക്കുന്നത്. ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തെങ്കിലും നല്ല രീതിയിലാണ് ഹര്‍ദിക് പാണ്ഡ്യ. ചെറിയ പരിചയക്കുറവും പ്രഷര്‍ സിറ്റ്വേഷനില്‍ അല്‍പം അഗ്രസീവായി കാര്യങ്ങളെ സമീപിക്കുന്നതുമൊഴിച്ചാല്‍ ഹര്‍ദിക് ഒരു നല്ല ക്യാപ്റ്റന്‍ തന്നെയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ക്യാപ്റ്റന്‍ എന്ന ചുമതലയ്ക്ക് പുറമെ ഓള്‍റൗണ്ടറായും താരം ഐ.പി.എല്ലില്‍ ആഞ്ഞടിക്കുന്നുണ്ട്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലാണ് താരം.
ഹാര്‍ദിക്ക് ക്യാപ്റ്റനായപ്പോള്‍ വലിയ മാറ്റങ്ങള്‍ സംഭിവിച്ചെന്ന് പറയുകയാണ് സുനില്‍ ഗാവസ്‌കര്‍. 2013ല്‍ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് രീതികളില്‍ വന്ന മാറ്റം പോലെയാണ് ഗുജറാത്ത് നായകനായ ശേഷം ഹാര്‍ദിക്കിലുമുണ്ടായതെന്ന് ഗാവസ്‌കര്‍ പറഞ്ഞു.
അന്ന് മുംബൈയുടെയും രോഹിതിന്റെയും മുഖം മാറ്റിയ തീരുമാനം ഗുജറാത്തിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു.
‘2013ലെ ഐ.പി.എല്ലില്‍ രോഹിത് ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റടുത്തപ്പോള്‍
മനോഹരമായി അത് കൈകാര്യം ചെയ്ത രോഹിത് ശര്‍മയെ ഞങ്ങള്‍ കണ്ടു. അതുപോലെയൊരു മാറ്റമാണ് ഹാര്‍ദിക്കിനും സംഭവിക്കുന്നത്. ബാറ്റിംഗിലും ഫില്‍ഡിംഗിലും അത് പ്രകടമായി കാണാന്‍ കഴിഞ്ഞു,’ ഗാവസ്‌കര്‍ പറഞ്ഞു.